ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും: പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി :ചെറിയ അനാസ്ഥ പോലും രാജ്യത്തെ കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ നേട്ടം ഇല്ലാതാകും. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തരുത്. കോവിഡ് വ്യാപനം തടഞ്ഞാല്‍ മാത്രമേ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനാകൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം കോവിഡിനെതിരെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മരണങ്ങള്‍ ദുഃഖകരമാണെന്നും ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും എന്നാല്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് […]

Share News
Read More

കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി ആ​ശു​പ​ത്രി​യി​ല്‍

Share News

ന്യൂഡല്‍ഹി: കോവിഡ് രോഗലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിദേയനാക്കി. ക​ഴി​ഞ്ഞ​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. നെ​ഗ​റ്റീ​വായി​രു​ന്നു ഫ​ലം. പ​നി​യും തൊ​ണ്ട​യ്ക്കു വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​ത്. അ​തേ​സ​മ​യം, 42,000 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. രാജ്യത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ […]

Share News
Read More

കോവിഡ് വിലയിരുത്തൽ:പ്ര​ധാ​ന​മ​ന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ര​ണ്ട് ദി​വ​സ​ത്തെ യോ​ഗം തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ​ദി​നം13 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കും. അതേസമയം,യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് ഇ​ന്ന് അ​വ​സ​രം ല​ഭി​ച്ചേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍‌​ട്ട്. ബു​ധ​നാ​ഴ്ച കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ള്ള മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് ന​രേ​ന്ദ്ര മോ​ദി കേ​ള്‍​ക്കും.

Share News
Read More

അതിര്‍ത്തിയില്‍ സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയം: കരസേനാ മേധാവി മുകുന്ദ് നരവാനെ

Share News

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്നും ഉഭയകക്ഷി സംഭാഷണങ്ങള്‍ വഴി എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുമെന്നും ചീഫ് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ.സൈ​നി​ക മേ​ധാ​വി​ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ര്‍​ന്ന് സൈ​നി​ക​ര്‍ പി​ന്‍​മാ​റി​യി​ട്ടു​ണ്ടെ​ന്നും ക​ര​സേ​നാ മേ​ധാ​വി പ​റ​ഞ്ഞു. ചൈനയുമായുള്ള ഞങ്ങളുടെ അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണത്തിലാണെന്ന് ഞാന്‍ ഉറപ്പുതരുന്നു. കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ ടോക്കുകള്‍ വഴി നിരവധി സംഭാഷണങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ‘നിരന്തരമായ ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയുമായുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും പ്രശ്നങ്ങള്‍ക്ക് വിരാമമാകും […]

Share News
Read More

അറ്റോര്‍ണി ജനറലായി കെ.കെ വേണുഗോപാല്‍ തുടരും

Share News

ന്യൂഡല്‍ഹി:അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് കെകെ വേണുഗോപാല്‍ തുടരും. ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയതിനെ തുടർന്നാണിത്. 89 കാരനായ അദ്ദേഹം അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് തീരുമാനം. 2017 ല്‍ ആണ് ഭരണഘടന വിദഗ്ദ്ധനായ കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ തീരുനമാനം വേണുഗോപാല്‍ അംഗീകരിച്ചു. ജൂണ്‍ 30 നാണ് അദ്ദേഹം മൂന്ന് വര്‍ഷം കാലാവധി പൂർത്തിയാക്കുക.

Share News
Read More

രാ​ത്രി ക​ര്‍​ഫ്യു​വി​ല്‍ ഇളവ് അനുവദിച്ച് കേന്ദ്രം

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ പ്രതിരോധത്തിന്റെ ഭാഗമായി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന രാ​ത്രി യാ​ത്ര നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രം. ട്ര​ക്കു​ക​ള്‍​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നീ​ക്ക​ത്തി​നും,ചരക്ക്​ വാഹനങ്ങളുടേയും ക​ര്‍​ഫ്യൂ ബാ​ധ​ക​മ​ല്ല. ബ​സു​ക​ളി​ലെ യാ​ത്ര​യ്ക്കും വി​ല​ക്കി​ല്ല. ബ​സ്, ട്രെ​യി​ന്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രെ​യും ത​ട​യ​രു​തെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പുതിയ ഉത്തരവിറക്കിയത്​. ​. ദേശീയ-സംസ്ഥാന പാതകളിലൂടെ സഞ്ചരിക്കുന്ന ബസുകൾക്കാവും ഇളവ്​ ബാധകമാവുക. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നീ […]

Share News
Read More

കോ​വി​ഡ്: ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി:കോ​വി​ഡ് ബാ​ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. അ​ടൂ​ര്‍ ത​ട്ട സ്വ​ദേ​ശി രാ​ഘ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തും. കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​റു മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച​ത്.

Share News
Read More

ജൂൺ 15 മുതൽ സമ്പൂർണ ലോക്ക് ഡൗൺ:പ്രചരിക്കുന്നത് വ്യാജ വർത്തയെന്ന് കേന്ദ്രം

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം 15 മുതല്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹിന്ദി ടെലിവിഷന്‍ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വ്യാജവാര്‍ത്താ പ്രതിരോധ സംവിധാനമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്. ജൂണ്‍ 15 മുതല്‍ വീണ്ടും രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കി. ട്രെയിന്‍ വ്യോമ ഗതാഗതം എന്നിവ നിറുത്തിവയ്ക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ […]

Share News
Read More

രാജ്യത്ത് കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം; രോഗബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക്

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുംവിധം കുതിച്ചുയരുകയാണ്. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് സംഖ്യയിലേക്ക് ഉയരുകയാണ്. മരണസംഖ്യയും അതിവേഗം വര്‍ധിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനിടെയാണ് രാജ്യത്ത് കണക്കുകള്‍ ഭയപ്പെടുത്തുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് നിലവില്‍ ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിലും മെക്സിക്കോയിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലാണ് പ്രതിദിന കണക്കുകള്‍ കൂടുതല്‍. 24 മണിക്കൂറിനിനിടെ 357 മരണം […]

Share News
Read More

ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍

Share News

ഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 16 മുതല്‍ അടച്ചിട്ട സ്‌കൂളുകള്‍ ജൂലായ് മുതല്‍ തുറക്കുമെന്നായിരുന്നു മെയ് അവസാനത്തെ റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍, ഓറഞ്ച് സോണുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളായിരിക്കും തുടങ്ങുക. […]

Share News
Read More