പരീശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ്​ രണ്ടുപേര്‍ മരിച്ചു

Share News

ന്യൂഡൽഹി: ഒഡീഷയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ്​ പരിശീലകനും വിദ്യാർഥിയും മരിച്ചു. ഒഡീഷയിലെ ദേൻകനാൽ ജില്ലയിലെ ബിരാസൽ ബേസിലെ ഗവൺമ​െൻറ്​ ഏവിയേഷൻ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ അപകടം. പരിശീലകൻ സജ്ഞയ്​ ഝാ, വിദ്യാർഥി അനീഷ്​ ഫാത്തിമ എന്നിവരാണ്​ മരിച്ചത്​. ചെറുവിമാനം പറന്നുയർന്ന്​ അൽപ്പ സമയത്തിനകം തകർന്നുവീണതായി ദേൻകനാൽ പൊലീസ്​ സൂപ്രണ്ട്​ അനുപമ ജെയിംസ്​ പറഞ്ഞു.

Share News
Read More

കോവിഡ്:രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2.26ലക്ഷം കടന്നു

Share News

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ര​ണ്ടേകാൽ ലക്ഷം കടന്നു​. 2,26,713 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 6,363 പേർ മരിക്കുകയും ചെയ്​തു. ബുധനാഴ്​ച മാത്രം 9,000ത്തിൽ അധികം പേർക്കാണ്​ രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഏഴാം സ്​ഥാനത്താണ്​ ഇന്ത്യ. മരണനിരക്കിൽ 12ാം സ്​ഥാനത്തും. മഹരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ രോഗബാധിതർ. ഡൽഹിയിൽ വ്യാഴാഴ്​ച 1,359 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം […]

Share News
Read More

കോ​വി​ഡ്:ഡ​ല്‍​ഹി​യി​ല്‍ അ​തി​ര്‍​ത്തി ഒ​രാ​ഴ്ച​ത്തേ​ക്ക് അടച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം വർധിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​യിലെ അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി അ​ട​ച്ചി​ടും.അതിര്‍ത്തി കടന്നെത്തുന്ന അവശ്യ സര്‍വീസുകള്‍ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളൂ. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇ -​പാ​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം,കൂടുതല്‍ ലോക്ക് ഡൗണ്‍ […]

Share News
Read More

രാജ്യത്ത് ദേശീയ ലോക്ക് ഡൗൺ നീട്ടി. ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ‌ തു​റ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ഇ​ള​വു​ക​ൾ നൽകി

Share News

ന്യൂ​ഡ​ൽ​ഹി:രാജ്യത്ത് ദേശീയ ലോക്ക് ഡൗൺ നീട്ടി. ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ‌ തു​റ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ഇ​ള​വു​ക​ൾ നൽകിയാണ് ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും നീ​ട്ടിയത്. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതല്‍ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. അ​ഞ്ചാം ഘ​ട്ടം ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ങ്കി​ലും എ​ട്ടാം തീ​യ​തി മു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​ത്തു​ട​ങ്ങും. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​രം തീവ്രബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂന്ന് ഘ​ട്ട​മാ​യി നീ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജൂ​ണ്‍ എ​ട്ട് മു​ത​ലാണ് ആദ്യഘട്ടം, ആരാധനാലയങ്ങളും ഷോപ്പിങ് […]

Share News
Read More

ഭാരതത്തിൽ മേയ് 31 പ്രാർത്ഥനാ ദിനം: അണിചേരാനുള്ള ആഹ്വാനവുമായി സഭ

Share News

ന്യൂഡൽഹി: കൊറോണയുടെ ആശങ്കയിലൂടെ ഭാരതവും കടന്നുപോകുന്ന പശ്ചാത്തലത്തിൽ, പെന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 31 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ തയാറെടുത്ത് ഭാരതത്തിലെ ക്രൈസ്തവസമൂഹം. ‘വൺ സൗണ്ട്, വൺ ഹോപ്പ്’ എന്ന പേരിൽ ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനായജ്ഞത്തിൽ റീത്ത് സഭാ ഭേദമെന്യേ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും. മേയ് 31 ഉച്ചയ്ക്ക് 12.00ന് രാജ്യത്തെ മുഴുവൻ ദൈവാലയമണികളും മുഴങ്ങും. അതേത്തുടർന്ന് ദൈവാലയങ്ങളിൽ വിശേഷാൽ പ്രാർത്ഥനകളും നടക്കും. ഇടവക ദൈവാലയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന തത്‌സമയ സംപ്രേഷണത്തിലൂടെയോ, […]

Share News
Read More

കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുന്നു : വി. ​മുരളീധരന്‍

Share News

ന്യൂഡല്‍ഹി : കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുകയാണെന്നും സ​മൂ​ഹ​വ്യാ​പ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഐ​സി​എം​ആ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ര​ളം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും അദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.വീ​ഴ്ച മ​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ പ്ര​വാ​സി​ക​ളെ ക​രു​വാ​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പറഞ്ഞു കേരളം സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹ്യ വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തുനിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചുകാണിച്ചത്. പരിശോധനയുടെ […]

Share News
Read More

JEE അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 23ന് ​ന​ട​ത്തു​മെ​ന്ന് മാ​ന​വ​വി​ഭ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്ക് പ​റ​ഞ്ഞു. ലോ​ക്ഡൗ​ണ്‍ മൂ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ജെ​ഇ​ഇ മെ​യി​ന്‍, നീ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മു​ത​ല്‍ 23 വ​രെ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് ജൂ​ലൈ 26നു ​ന​ട​ക്കും.

Share News
Read More

10 ദിവസം കൂടി വിമാനത്തിലെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കാമെന്ന്​ സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷൻറെ ഭാഗമായി വിദേശത്തുനിന്ന് വരുന്ന വിമാനങ്ങളില്‍ അടുത്ത 10 ദിവസത്തേക്ക് കൂടി മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍​ സുപ്രീം കോടതി എയര്‍ ഇന്ത്യയ്ക്ക് അനുമതി നൽകി.ആളുകളെ കുത്തിനിറച്ച്‌​ കൊണ്ടുവരുന്നതിനെതിരെ ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും നല്‍കിയ അപ്പീലിലാണ്​ 10 ദിവസത്തേക്ക്​ കൂടി സുപ്രീം കോടതി അനുമതി നല്‍കിയത്​. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി […]

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.45 ലക്ഷം കടന്നു

Share News

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,535 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,45,380 ആയി. 146 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 4,167 ആയി. നിലവില്‍ 80,722 പേര്‍ ചികിത്സയിലുണ്ട്. 60,490 പേര്‍ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെ അപേക്ഷിച്ച്‌ അഞ്ഞൂറോളം രോഗികള്‍ ഇന്നു കുറഞ്ഞിട്ടുണ്ട്

Share News
Read More

ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍

Share News

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച രാജ്യത്തെ ഭ്യന്തര വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു. മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയശേഷമാകും സര്‍വീസ് ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് മാസത്തോളമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്ബനികളോടും […]

Share News
Read More