പ്രവാസികള്‍ക്ക് ഐസൊലേഷന്‍ ഒരുക്കാന്‍ ഫരീദാബാദ് രൂപത

Share News

ന്യൂഡല്‍ഹി: പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തില്‍ സജീവമായതോടെ അവര്‍ക്കു താമസസൗകര്യം ഒരുക്കാന്‍ ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപത രംഗത്ത്. തൊടുപുഴക്കടുത്തുള്ള തൊമ്മന്‍കുത്തിലെ രൂപതയുടെ സെമിനാരിയാണ് ഐസൊലേഷന്‍ സൗകര്യം ഒരുക്കാനായി സര്‍ക്കാരിനു നല്‍കിയത്. നാല്പതോളം പേര്‍ക്ക് ഇവിടെ താമസിക്കാനാകും. ജില്ലാ കളക്ടറും വില്ലേജ് അധികൃതരും ഇതു സംബന്ധിച്ചു രേഖകള്‍ റെക്ടര്‍ ഫാ. ജേക്കബ് നങ്ങേലിമാലിക്ക് കൈമാറി. ഇടുക്കി ജില്ലാ ദുരന്ത നിര്‍മാര്‍ജന അഥോറിറ്റി ചെയര്‍മാനാണ് ഇതിനായുള്ള അറിയിപ്പു നല്‍കിയത്. സമൂഹനന്മയ്ക്കായുള്ള എല്ലാ സംരഭങ്ങളുമായി കത്തോലിക്കാ സഭയും ഫരീദാബാദ് രൂപതയും […]

Share News
Read More

തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എം.എം. മണി

Share News

ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ല്‍ ജില്ലയ്ക്ക് ആശ്വാസമായെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്നും വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ രീതികളെ […]

Share News
Read More

ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.

Share News

ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.ചെറുതോണി. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലേയ്ക്കുള്ള ഓൺ -ലൈൻ ക്ലാസ്സുകൾ മേയ് 11-ാം തിയതി തിങ്കൾ മുതൽ ആരംഭിക്കും. ആദ്യ ഘട്ടമായി പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലേ ഇനിയും പൂർത്തിയാകാനുള്ള പരീക്ഷകൾക്കുള്ള തീവ്രപരിശീലന ക്ലാസ്സുകളാണ് ആരംഭിക്കുക. ഇതോടൊപ്പം അടുത്ത അധ്യായന വർഷത്തേ പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള പരിശീലന ക്ലാസ്സുകളും ആരംഭിക്കും. തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള […]

Share News
Read More

ഇടുക്കി ജില്ല കോവിഡ് മുക്തം

Share News

തൊടുപുഴ ; ഇടുക്കി ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി.തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന 54 വയസ്സുള്ള ഏലപ്പാറയിലെ ആശാ പ്രവർത്തകയാണ് അവസാനം ആശുപത്രി വിട്ടത്. ഇവർക്ക്‌ ഏപ്രിൽ 26 നാണ് രോഗം പിടിപെട്ടത്. ഇടുക്കി ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് മാർച്ച്‌ 25ന് ആയിരുന്നു.

Share News
Read More

മുഖമേതായാലും മുഖാവരണം മുഖ്യം

Share News

ഇടുക്കി: സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മ്മാണം സജീവമായി. വിവിധ പഞ്ചായത്തുകളുമായി സഹകരിച്ചാണ് കുടുംബശ്രീ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. സമ്പര്‍ക്കവിലക്കിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട കുടുംബശ്രീയുടെ വസ്ത്ര നിര്‍മ്മാണ സംരഭക സ്ഥാപനങ്ങളാണ് മാസ്‌ക് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.കുടുംബശ്രീ മുഖേന മിതമായ നിരക്കില്‍ പുനരുപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകളാണ് വിതരണത്തിനെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പിട്ടിരുന്ന പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു.രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീയുടെ […]

Share News
Read More

തൊടുപുഴയില്‍ നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍

Share News

തൊടുപുഴ കേന്ദ്രീകരിച്ച് നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍ വട്ടക്കളം ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വനിതകള്‍ക്കുവേണ്ടി മാത്രമാണ് ഇവിടെ ക്വാറന്റൈന്‍ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. അന്യ സംസ്ഥാനത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണചുമതല. തൊടുപുഴയില്‍ മുനിസിപ്പാലിറ്റി ഭക്ഷണത്തിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ വരുന്നത് കണക്കിലെടുത്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ബ്ലോക്ക് ഏകോപന […]

Share News
Read More

ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച്

Share News

ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അനുമതി നല്‍കി. ജില്ലയില്‍ മെയ് 4, ഉച്ചയ്ക്ക് 01.00 മുതല്‍ അടിമാലിയില്‍ നിന്നും ആരംഭിച്ച് മെയ് 05 ഉച്ചയ്ക്ക് ശേഷം 02.30 ന് വാഴത്തോപ്പില്‍ അവസാനിക്കുന്ന സ്ഥലങ്ങളില്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ നിയന്ത്രണങ്ങള്‍ […]

Share News
Read More