തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്നു കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്.
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇതേ തുടര്‍ന്ന് ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കൗണ്‍സിലര്‍മാര്‍ ആയതുകൊണ്ട് തന്നെ സമ്ബര്‍ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. നിരവധിപ്പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.അതേസമയം, വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreഏകദിന നിയമസഭാ സമ്മേളനം മാറ്റിയേക്കും.
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവെച്ചേക്കും.ഈ മാസം 27ന് നടത്താൻ നിശ്‌ചയിച്ചിരുന്ന ഏകദിന നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തിരുവനന്തപുരത്തെ സ്ഥിതി മോശമായ സാഹചര്യത്തിലാണ് പുതിയ ആലോചന. നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാനിരുന്ന ധനബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നേക്കും. നിയമസഭാ സമ്മേളനം മാറ്റുന്നതടക്കം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം നടത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. എന്നാല്‍ സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതിനെതിരെ പ്രതിപക്ഷം ഇതിനോടകം എതിര്‍പ്പ് […]
Read Moreപ്രിയ അനുജിത്തിന് ആദരാഞ്ജലികൾ.
അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു കണ്ണീരൊഴുക്കി ഒരു നാട് തിരുവനന്തപുരം:: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. […]
Read Moreഅന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ച അനുജിത്ത് ഇനി 8 പേരിലൂടെ ജീവിക്കും.
തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി’. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ […]
Read Moreഎന്തുകൊണ്ട് സിപിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുക്കുന്നില്ല
ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. […]
Read Moreസി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി: ഫ്രാഞ്ചൈസിക്കായി ജൂലൈ 30 അപേക്ഷിക്കാം.
കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 30 വരെ നീട്ടി.
Read Moreതിരുവനന്തപുരം പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം.
തീരമേഖലകളെ മൂന്നു സോണുകളായി തിരിച്ചു തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീരപ്രദേശങ്ങളിൽ പൂർണമായി ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാമത്തെ സോണുമാണ്. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുകയാണ്. […]
Read Moreതിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ […]
Read More