തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് ബാധിച്ചത് 122 പേർക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച 129 പേരിൽ 122 പേര്‍ക്കാണ് സമ്പർക്കം വഴി വൈറസ് ബാധ ഉണ്ടായത്. ഇവരുടെ വിവരം ചുവടെ. തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച 129 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. 2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം […]
Read Moreസംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് സാധ്യത:മുന്നറിയിപ്പുമായി ഐഎംഎ
തിരുവനന്തപുരം : കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും തിരുവനന്തപുരത്തിനു സമാനമായ രീതിയിൽ കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായേക്കാമെന്ന് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയില്‍ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തില്‍ വ്യാപിക്കുന്നതാണ് സൂപ്പര്‍ സ്‌പ്രെഡ്. കൂടാതെ തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം […]
Read Moreപൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് സൂപ്പർ സ്പ്രെഡ് പ്രദേശമായ പൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് തെറ്റിദ്ധാരണ പരത്തി. യുഡിഎഫ് നേതാക്കളാണ് ഇതിന് പിന്നില്‍. ഒരു യൂത്ത്കോണ്‍ഗ്രസ് നേതാവ് വാട്ട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സങ്കുചിത പ്രചാരണത്തിലൂടെ പ്രതിരോധത്തെ കീഴ്പ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുകള്‍ക്ക് ഭക്ഷണവും ചികിത്സയും കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പൂന്തുറയില്‍ ജനം തെരുവിലിറങ്ങിയത്. പൂന്തുറയില്‍ കടകള്‍ തുറക്കണമെന്നും ഭക്ഷണം എത്തിക്കണമെന്നും […]
Read Moreതിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി
തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും മറ്റിടങ്ങളില്‍ സാധാരണ ലോക്ക് ഡൗണ് എന്ന നിലയിലാണ് നിയന്ത്രണങ്ങള്‍ തുടരുകയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിൽ സാമൂഹിക വ്യാപനമില്ലെന്നും സൂപ്പര്‍ സ്‌പ്രെഡ് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്‌പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയെന്ന് മുഖ്യമന്ത്രി […]
Read More400 കടന്ന് കൊവിഡ് കണക്ക്; സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 204 പേര്‍ക്ക്
നിലവില്‍ 3099 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ് 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും, പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നുള്ള 28 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള […]
Read Moreപഞ്ചായത്ത് വകുപ്പ് ഐ എസ് ഒ നിലവാരത്തിലേക്ക്
പഞ്ചായത്ത് വകുപ്പ് ഐ എസ് ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കി. സംസ്ഥാനത്ത് ഒരു സർക്കാർ വകുപ്പ് ഐ എസ് ഒ നിലവാരത്തിലെത്തുന്നത് ആദ്യമായിട്ടാണ്.ഇതു കൂടാതെ സംസ്ഥാനത്ത് 939 ഗ്രാമപഞ്ചായത്തുകളും ആറു ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഐ എസ് ഒ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.പഞ്ചായത്ത് വകുപ്പ് ആധുനികവൽക്കരിക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതായിരുന്നു സേവനങ്ങൾ സുതാര്യമായും കാര്യക്ഷമവുമായി ജനങ്ങളിലേക്കും വകുപ്പിന്റെ ഗുണഭോക്താക്കളായ ഗ്രാമ പഞ്ചായത്തകൾക്കും മറ്റു സർക്കാർ വകുപ്പുകൾക്കും ലഭ്യമാക്കുക എന്നത്. ഈ ലക്ഷ്യം മുൻനിത്തി ഇ ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി […]
Read More56 തീരദേശ സ്‌കൂളുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 56 തീരദേശ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് തീരദേശ ജില്ലകളിൽ നിന്ന് 56 തീരദേശ സ്‌കൂളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. 64 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. ഓരോ വിദ്യാലയത്തിലും വിദ്യാർത്ഥി അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, […]
Read Moreസംസ്ഥാനത്ത് 140 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം:സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു. 140 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 92 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 10, കൊല്ലം, എറണാകുളം ജില്ലകളിലെ 4 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ മൂന്നും, ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ […]
Read More