മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണ് സര്‍ക്കാര്‍ നടപടി.മാധ്യമങ്ങള്‍ക്കെതിരായ നടപടി ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമങ്ങള്‍.മാധ്യമങ്ങളോട് ഇതുപോലെ അസഹിഷ്‌ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി മുഖ്യമന്ത്രി അവഹേളിക്കുന്നു. കോവിഡിന്റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും […]
Read Moreഅക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന് പ്രചരിപ്പിക്കരുത് .- അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ
ഒക്ടോബര്‍ 10 നു സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന മട്ടിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ഇറ്റലിയിലെ അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ വ്യക്തമാക്കി. അതു പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം അത്ഭുതകരമായ വിധത്തില്‍ അഴുകാതിരിക്കുകയാണെന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലും മറ്റും വന്‍തോതില്‍ പ്രചരിച്ചിരിക്കുന്നുണ്ട്. അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായി തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്കു വണങ്ങാനുള്ള സജ്ജീകരണങ്ങള്‍ കബറിടത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മൃതദേഹത്തിന്റെ മുഖത്ത് സിലിക്കണ്‍ മുഖാവരണവും ധരിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളാണ് […]
Read Moreമുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കിടയില്‍ അഭിമുഖം ചെയ്ത ഒരാളും തങ്ങള്‍ പറയാത്തത് എഴുതി എന്നോ പറയാത്ത വിധത്തില്‍ എഴുതി എന്നോ ആരോപിച്ച് എനിക്കെതിരേ രംഗത്തുവന്നിട്ടില്ല.
മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ A Chandrasekhar എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ എല്ലാ മാധ്യമ പ്രവർത്തകരും വായിക്കേണ്ടതാണ്: അഭിമുഖത്തിന്റെ രാഷ്ട്രീയംഞാനൊക്കെ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ടേപ്പ് റെക്കോര്‍ഡര്‍ എന്നതു തന്നെ ഏറെ വിലപിടിപ്പുള്ള, ഉപരിവര്‍ഗത്തിനു മാത്രം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള ഉപകരണമായിരുന്നു. മൈക്രോ കസെറ്റ് റെക്കോര്‍ഡറോ മിനി കസെറ്റ് റെക്കോര്‍ഡറോ ഒക്കെ അതിലും അപൂര്‍വമായി മാത്രം ആളുകളുടെ കൈവശമുണ്ടായിരുന്ന സാങ്കേതികോപകരണങ്ങളും. ആകാശവാണിക്കു വേണ്ടി പ്രഭാതഭേരിയുടെ റിപ്പോര്‍ട്ടറായപ്പോള്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തന്നുവിട്ടപ്പോള്‍ മാത്രമാണ് അത്തരം യന്ത്രങ്ങള്‍ […]
Read Moreകേരളം ദുരിതത്തിന്റെ കാണാക്കയത്തിലേക്കു രക്ഷപെടാൻ കഴിയാത്ത വിധം അനുദിനം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു.
കേരളം കോവിഡ് അനുബന്ധിത അടച്ചുപൂട്ടൽ ആയിട്ട് 6 മാസം ആയി. കോവിഡ് ആദ്യമായി കേരളത്തിൽ കണ്ടത് വച്ച് നോക്കിയാൽ ഇപ്പോൾ 8 മാസത്തോളം ആയി. ഇതിനോടിടക്ക് കേരളത്തിൽ കോവിഡ് കണ്ടവരിൽ 535 മരണം രേഖപ്പെടുത്തി. ഈ മരണം സംഭവിച്ച മിക്കവർക്കും മറ്റു മാരക രോഗങ്ങൾ ഉള്ളവരായിരുന്നു എന്നതും പ്രസക്തമാണ്. കേന്ദ്ര സർക്കാർ സെൻസസ് ഇന്ത്യ പുറത്തു വിട്ട 2017 കണക്കു പ്രകാരം കേരളത്തിൽ സാധരണ നിലക്ക് ഒരു വര്ഷം ആയിരം ആളുകളിൽ 6.8 മരണം സംഭവിക്കാറുണ്ട്. അതായത് […]
Read Moreചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക.
ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരു പത്രസ്ഥാപനത്തില്‍ നിന്ന് ഒരാള്‍ മാത്രമേ വരാവൂ എന്നും ഒരു ചോദ്യമേ ഉന്നയിക്കാവൂ എന്നുമൊക്കെയാണ് പുതിയ ചൊല്‍പ്രമാണം. പുതിയ ശീലങ്ങളും പുതിയ കീഴ്‌വഴക്കങ്ങളുമാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കിങ്കരന്മാര്‍ ചോദിച്ചാല്‍ മനംകുളിര്‍ക്കും. അവര്‍ക്ക് എത്ര ചോദ്യവുമാകാം. അവരുടെ ചോദ്യത്തിനുള്ള ഉത്തരം അരമുക്കാല്‍ മണിക്കൂര്‍ വരെ നീളും. അനിഷ്ടകരമായ ചോദ്യം വരാതിരിക്കാന്‍ ഈ കിങ്കരന്മാര്‍ സദാ ജാഗരൂകരാണ്. കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും പത്രപ്രവര്‍ത്തകരും രണ്ടിടത്ത് […]
Read More