കോവിഡ് വ്യാപനം: മുഹറം ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി
ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ച് സുപ്രീംകോടതി. കൊവിഡിന്റെ സാഹചര്യത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അത് പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ‘ഘോഷയാത്രയ്ക്ക് രാജ്യത്തുടനീളം അനുവാദം നല്‍കിയാല്‍ ഒരു കുഴപ്പമുണ്ടാകും, ഒരു പ്രത്യേക സമൂഹത്തെ കൊവിഡ് വ്യാപിച്ചതിന് ലക്ഷ്യമിടും’ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു. രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രയ്ക്ക് അനുമതി വേണമെന്ന് […]
Read More