കാലത്തെ നിശ്ചലമാക്കി തന്റെ ക്യാമറയിൽ പതിപ്പിച്ച ഓരോ ജോസേട്ടൻ ദൃശ്യങ്ങളും ഇനി സംസാരിക്കട്ടെ.
കാലം 2001. അതായത് 20 വർഷം മുൻപ്. മലയാള മനോരമയിലെ ട്രെയിനി ഫൊട്ടോഗ്രഫറായ ഞാൻ കോട്ടയം അതിരമ്പുഴ പള്ളി പെരുന്നാളിന്റെ പ്രദക്ഷിണ ചിത്രം എടുക്കാൻ കമ്പനി വക പേരെഴുതി നെറ്റിയിൽ ചാർത്തിയിട്ടുള്ള ജീപ്പിൽ എത്തുന്നു. പള്ളിയുടെ മുന്നിൽ കുറച്ച് ദൂരത്തായി അത്യാവശ്യം വലിയൊരു മതിലുണ്ട്. ഇതിൽ കയറിയാൽ പശ്ചാത്തലത്തിൽ പള്ളിയും മുന്നിൽ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരെയും കാണാം. മതിലിനു മുകളിൽ നിന്ന് കുറച്ച് ചിത്രമെടുത്തശേഷം താഴേക്കിറങ്ങാം എന്ന് കരുതി നിൽക്കുമ്പോഴതാ ജനക്കൂട്ടത്തിനിടയിൽ ഉയർത്തിപ്പിടിച്ച ഒരു കയ്യും ക്യാമറ എന്റെ […]
Read More