സിബിഐക്ക് തടയിട്ട് സര്‍ക്കാര്‍: പൊതു അനുമതി പിന്‍വലിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐക്കുള്ള പൊതു അനുമതി പിന്‍വലിച്ച്‌ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി ബി ഐയെ നിയന്ത്രിച്ചു കൊണ്ടുള്ള നിര്‍ണായക തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. സി ബി ഐക്ക് നേരിട്ട് ഇടപെടാനുള്ള പൊതുഅനുമതിയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സി ബി ഐക്ക് ഇനിമുതല്‍ അനുമതിയില്ലാതെ സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാനാകില്ല അതേസമയം, നിലവില്‍ സി ബി ഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ച്‌ നിലവില്‍ […]

Share News
Read More

അന്വേഷണ ഏജന്‍സികള്‍ പരിധിവിട്ടാല്‍ സര്‍ക്കാര്‍ എല്ലാം സഹിക്കുമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ കക്ഷി രാഷ്ട്രീയത്തിന്റെ പരുന്ത് പറന്നാല്‍ അത് അംഗീകരിക്കില്ലെന്ന്അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തികള്‍ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്ബോള് ചിലത് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും ഏജന്‍സിയേയോ ഉദ്യോഗസ്ഥനേയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശം ഇതിനില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സര്ക്കാര് ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതില്‍ സമഗ്ര അന്വേഷണം […]

Share News
Read More

മന്ത്രിസഭാ തീരുമാനങ്ങൾ (21-10-2020)

Share News

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ […]

Share News
Read More

സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Share News

ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്. ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 […]

Share News
Read More

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്.

Share News

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും […]

Share News
Read More

മന്ത്രിസഭാ തീരുമാനങ്ങള്‍ (23-09-2020)

Share News

കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019-ല്‍ അംഗീകരിച്ച ചട്ടങ്ങളില്‍ ചിലതു സംബന്ധിച്ച് നിര്‍മാണ മേഖലയിലെ വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചാണ് ചില മാറ്റങ്ങള്‍ തീരുമാനിച്ചത്. 18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിന്‍റെ വീതി പത്തു മീറ്റര്‍ […]

Share News
Read More

നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. -മുഖ്യ മന്ത്രി

Share News

സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു . ഇതില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല വിലയിരുത്തിയിരിക്കുന്നത്, ഈ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയ വിസ്മയകരമായ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ പരിശോധനയ്ക്കും […]

Share News
Read More

വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം .

Share News

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്‍റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 […]

Share News
Read More

കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൗണില്ല ; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം, രോഗ വ്യാപനമേറിയ ഇടങ്ങളിൽ കടുത്ത നിയന്ത്രണം

Share News

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ്  ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേര്‍ന്നത്. മന്ത്രിമാർ വീട്ടിലും ഓഫീസിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്

Share News
Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ?:പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേരുന്നത്. മാന്ത്രിമാർ വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക് ഡൗൺ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. സ്വസ്ഥാഥാനത്ത് സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. സമ്പൂർണ്ണ ലോക് ഡൗൺ വേണ്ട എന്ന തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉണ്ടായത്. കോവിഡിൻ്റെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റി […]

Share News
Read More