പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ല

Share News

എറണാകുളം: ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ള പ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. ശ്രീ കല അറിയിച്ചു. ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിൻ്റെ ലെവൽ ഉയർന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന […]

Share News
Read More

29നും 30നും ഇടുക്കി ജില്ലയിൽ ‘ഓറഞ്ച്’ അലർട്ട്

Share News

മെയ് 29നും 30നും ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ) അതിശക്തമായതോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ […]

Share News
Read More

‘ലൗദാത്തോ സി’: ഒരു വര്‍ഷം നീളുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍

Share News

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച സുപ്രസിദ്ധമായ ലൗദാത്തോ സി എന്ന ചാക്രികലേഖനം പുറത്തിറങ്ങിയിട്ട് അഞ്ചു വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ നടത്തുകയാണ് വത്തിക്കാന്‍ മനുഷ്യവികസന കാര്യാലയം. മെയ് 24-ന് ആഗോള പ്രാര്‍ത്ഥനാദിനാചരണത്തോടെയാണു വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയത്. പ്രാര്‍ത്ഥന വത്തിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും ഉച്ചയ്ക്ക് ചൊല്ലാനാണു നിര്‍ദേശം. നിരവധി കര്‍മ്മപദ്ധതികളും കാര്യാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. ചാക്രികലേഖനം ഓരോ വര്‍ഷവും കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നു കാര്യാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലൗദാത്തോ സിയുടെ സന്ദേശം […]

Share News
Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലും കാറ്റും ഉണ്ടായേക്കും, മുന്നറിയിപ്പ്

Share News

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .മെയ് 24 ന് ആലപ്പുഴ, മലപ്പുറം, 25 ന് മലപ്പുറം, വയനാട്, 26 ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ആണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ […]

Share News
Read More

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Share News

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ യെല്ലോ അലേർട്ടും (Yellow Alert) പ്രഖ്യാപിച്ചു.2020 മെയ് 22 : പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി. 2020 മെയ് 24 : ആലപ്പുഴ,മലപ്പുറം. 2020 മെയ് 25 : മലപ്പുറം,വയനാട്.2020 മെയ് 26 : കോഴിക്കോട്,വയനാട്.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് […]

Share News
Read More

ചുഴലിക്കാറ്റില്‍ വൈക്കത്ത് 2.42 കോടി രൂപയുടെ നാശനഷ്ടം കോട്ടയം – ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Share News

ചുഴലിക്കാറ്റിലും കനത്ത മഴയിലും വൈക്കം താലൂക്കിലെ വിവിധ മേഖലകളില്‍ 2.34 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കൃഷിക്കും വൈദ്യുതി വിതരണ സംവിധാനത്തിനും നാശം സംഭവിച്ചു. 23 വീടുകള്‍ക്ക് സാരമായും 338 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. വീടുകള്‍ക്കു മാത്രം ആകെ 1.48 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.ഏറ്റവുമധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് ടി.വി പുരം വില്ലേജിലാണ്. ഇവിടെ 21 വീടുകള്‍ക്ക് സാരമായ നാശം സംഭവിച്ചു. 115 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈക്കം വില്ലേജില്‍ […]

Share News
Read More

കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Share News

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉം-പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.2020 മെയ് 18: കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,കോഴിക്കോട്, ,പാലക്കാട്,മലപ്പുറംവയനാട്,കണ്ണൂർ,കാസർഗോഡ് 2020 മെയ് 19 : കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ […]

Share News
Read More

ജലസേചന വകുപ്പ് ആവശ്യമായ മഴക്കാല മുന്നൊരുക്കങ്ങൾ സ്വീകരിച്ചു- മന്ത്രി കെ. കൃഷ്ണൻകുട്ടി

Share News

തിരുവനതപുരം;മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.കേരളത്തിൽ ജലസേചന വകുപ്പിന് കീഴിൽ 16 ഡാമുകളും 4 ബാരേജുകളും നിലവിലുണ്ട്.  16 ഡാമുകളുടെ മൊത്ത സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്റർ ആണ്. ഞായറാഴ്ചത്തെ നിലയിൽ ജലസേചനവകുപ്പിന്റെ കീഴിലുള്ള ഡാമുകളിൽ  39.17 ശതമാനം (615.35 ദശലക്ഷം ഘനമീറ്റർ) ജലം ഉണ്ട്.എമർജൻസി ആക്ഷൻ പ്ലാൻജല സേചന വകുപ്പിൽ കേന്ദ്ര ജല കമ്മീഷൻ നിഷ്‌കർഷിച്ച പ്രകാരം തയ്യാറാക്കിയ 14 എമർജൻസി […]

Share News
Read More

ആഗസ്റ്റിൽ അ​തി​വ​ര്‍​ഷ​മു​ണ്ടാ​കാൻ സാധ്യത: ഗു​രു​ത​ര വെ​ല്ലു​വി​ളി

Share News

തി​രു​വ​ന​ന്ത​പു​രം: ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗസ്റ്റിൽ അതിവർഷം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പെ​ന്നും കൊറോണ മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇ​ത് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.ഈ സാഹചര്യം മുന്നിൽകണ്ട് കാലവർഷക്കെടുതി നേരിടാൻ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോ​വി​ഡ് ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്തെ​പോ​ലെ ഒ​ന്നി​ച്ചു പാ​ര്‍​പ്പി​ക്കാ​നാ​വി​ല്ല. നാ​ലു ത​ര​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ വേ​ണ്ടി​വ​രും. പൊ​തു​വാ​യ […]

Share News
Read More