കോവിഡ് വായുവിലൂടെ പകരാൻ സാധ്യതയെന്ന് അന്താരാഷ്ട്ര ഗവേഷക സംഘം
വാഷിംഗ്ടണ്‍ ഡിസി:ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ. കോവിഡ് രോഗം വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് പരിഗണിച്ച് ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും വിദ്ഗധരുടെ സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 വിദഗ്ധ ഡോക്ടര്‍മാര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ കത്ത് പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് വിവരം. […]
Read More