ജാഗ്രത വായ്മൊഴിയിലും വേണം!
സമൂഹവ്യാപനാ സാധ്യത കണക്കിലെടുത്ത് കൊച്ചി നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ വേണ്ടി വരുമെന്ന് ഇന്നലെ മാധ്യമങ്ങളോട് പോലീസ് കമ്മീഷണർ പറഞ്ഞതിന് പിന്നാലെ ഇന്നു മാധ്യമങ്ങളുടെ മുന്നിൽ പരസ്യമായി ജില്ലാ കളക്ടർ വ്യാപാന, ലോക്ക് ഡൗൺ സാധ്യതകൾ പൂർണമായി തള്ളി.
പോലീസ് കമ്മീഷണറും ജില്ലാ കളക്ടറും വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ പരസ്പര ധാരണ ഇല്ലാതെ നിരുത്തരവാദപരമായി പ്രതികരണങ്ങൾ നടത്തുന്നത് കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ ഭരണ നേതൃത്വത്തിന്റെ ഏകോപനം ഇല്ലായ്മയാണ് കാണിക്കുന്നത്. ജില്ലയുടെ ഏകോപന ചുമതലക്കു ഒരു മന്ത്രി ഉണ്ടായിട്ടും കൊച്ചി പോലെ 6 ലക്ഷം ജനസംഖ്യയുള്ള കേരളത്തിന്റെ വാണിജ്യ, വ്യവസായ നഗരത്തിൽ ഇത്തരത്തിൽ ജനങ്ങളെ ആശയകുഴപ്പിത്തിലാക്കുന്ന വീഴ്ചകൾ ഉണ്ടാകരുതായിരുന്നു.
മുൻ കൊച്ചി മേയർ ടോണി ചമ്മണി