സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. വിദ്യാർഥികളെ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ ഏഴ് മന്ത്രിമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായത്. പരീക്ഷ റദ്ദാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പരീക്ഷ നടത്തണമെന്നായിരുന്നു അഭിപ്രായം അറിയിച്ചത്.