”ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തെ പി​ടി​ച്ചു നി​ര്‍​ത്തി”: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ളും നേ​ട്ട​ങ്ങ​ളും എണ്ണി എണ്ണി പറഞ്ഞ്‌ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റ​വ​ത​ര​ണം. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തെ പി​ടി​ച്ചു നി​ര്‍​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് സ​മ്ബ​ദ് വ്യ​വ​സ്ഥ നേ​രി​ട്ട​ത് മു​ന്‍​പെ​ങ്ങു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ്. ഇ​തി​ല്‍​നി​ന്ന് ക​ര​ക​യ​റാ​ന്‍ ആ​ത്മ നി​ര്‍​ഭ​ര്‍ ഭാ​ര​ത് സ​ഹാ​യി​ച്ചു. ജി​ഡി​പി​യു​ടെ 13 ശ​ത​മാ​നം ചെ​ല​വി​ട്ട് മൂ​ന്ന് ആ​ത്മ​നി​ര്‍​ഭ​ര്‍ പാ​ക്കേ​ജു​ക​ളാണ് അ​വ​ത​രി​പ്പി​ച്ചതെന്നും ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് യോ​ജ​ന പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സ​ഹാ​യ​മാ​യ​താ​യും ധ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Share News