‘ബ്ലാക്ക് പാന്തർ’ വിടവാങ്ങി

Share News

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്വിക്. കറുത്ത വര്‍ഗക്കാരനായ ഹിറ്റ്‌മേക്കര്‍ എന്ന നിലയില്‍ ബോസ്മാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാന്‍ 2016ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ് താരമായുയരുന്നത്. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Share News