ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍
ന്യൂഡല്‍ഹി: നവംബര്‍ 29ന് മുന്‍പ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യോഗത്തിലാണ് തീരുമാനമുണ്ടായത്. നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി
പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലക്ഷ്യമിടുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടുന്ന മണ്ഡലങ്ങളുടെ പട്ടിക കമ്മീഷന് പുറത്തുവിട്ടിട്ടില്ല.
കുട്ടനാട് തോമസ് ചാണ്ടിയുടേയും കുട്ടനാട് വിജയന്പ്പിള്ളയുടെയും നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്