കാലത്തിന്റെ ആവശ്യങ്ങളറിഞ്ഞ് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി നന്നായി പ്രയത്നിക്കുന്ന കുട്ടികളായിരിക്കും ഇനിയുള്ള കാലം ജീവിതവിജയം കൈവരിക്കുക.

Share News

തൊട്ടതിനും പിടിച്ചതിനും ദേഷ്യം !
‘പഠിക്കുന്ന കാര്യം’ പറയാനേ പാടില്ല
!

എതു സമയവും മൊബൈലും📱 കുത്തിക്കൊണ്ടിരിക്കും

കുറച്ചു നാൾ മുമ്പുള്ള കുട്ടിയെ അല്ല !

കഴിവ് തെളിയിച്ച് ജീവിതവിജയം കൈവരിക്കുവാൻ പ്രാപ്തിയുള്ളവരാണ് നമ്മുടെ കുട്ടികൾ എന്നിട്ടും അവർ എന്താണ് ഇങ്ങനെ?

എന്താണ് ചെയ്യേണ്ടത് എന്ന് കുട്ടികൾക്കും അറിയില്ല !

മാതാപിതാക്കളുടെ വിഷമതകൾ ഇങ്ങനെയൊക്കെയാണ്.

ഇതിന് എന്താണ് പരിഹാരം ?
❓ എന്താണ് ചെയ്യേണ്ടത് ?

ഞാൻ Baiju PAM
Motivational Speaker, Trainer & Mentor

2020 നെ ഒത്തിരി മധുരസ്വപ്നങ്ങളും, ശുഭപ്രതീക്ഷകളുമായാണ് നാം സ്വാഗതം ചെയ്തത്.

എന്നാൽ അപ്രതീക്ഷിതമായ അനുഭവങ്ങളായിരുന്നു നമുക്ക് ഉണ്ടായത്.

ഈ പുതുവർഷം നമുക്കും നമ്മുടെ കുട്ടികൾക്കും വിജയത്തിന്റേത് മാത്രമായിരിക്കണം.

ആശങ്കകളും ഉത്കണ്ഠകളും സ്വാഭാവികമായി ഉയർന്നുവരും എങ്കിലും അവയെ അതിജീവിച്ചേ മതിയാകൂ !

മതിയായ പ്രത്യാശയും, ശുഭാപ്തിവിശ്വാസവും നമുക്കും, നമ്മുടെ കുട്ടികൾക്കും അത്യാവശ്യമാണ്.

കാലത്തിന്റെ ആവശ്യങ്ങളറിഞ്ഞ് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി നന്നായി പ്രയത്നിക്കുന്ന കുട്ടികളായിരിക്കും ഇനിയുള്ള കാലം ജീവിതവിജയം കൈവരിക്കുക.

അതിന് യോജ്യമായ രീതിയിലുള്ളതും ശാസ്ത്രീയവും മന:ശാസ്ത്രപരമായ സമീപനതോടുകൂടിയതുമായ ഒരു പരിശീലന പരിപാടി ഒരുക്കുകയാണ്.

കാലടിയിലെ ശാന്തസുന്ദരമായ പെരിയാറിൻ്റെ തീരത്തോട് ചേർന്നുള്ള പ്രകൃതിരമണീയമായ ആത്മമിത്ര- സമീക്ഷയിൽ
2021 ജനുവരി 2 ശനിയാഴ്ച രാവിലെ 9 മണി മുതൽ 3- ഞായറാഴ്ച വൈകിട്ട് 5. 30 വരെ.

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഞാൻ നടത്തി വരുന്നതും വിജയം കണ്ടതുമായ- *വിഷൻ ബോർഡ് വർക്ക്ഷോപ്പ് പുനരാരംഭിക്കുന്നു.

നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന ഉറപ്പോടെ.

എന്താണ് വിഷൻ ബോർഡ് ?

നമ്മുടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി (Aptitude Test ലൂടെ) അനുയോജ്യമായ ഒരു ലക്ഷ്യം (സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ ലക്ഷ്യങ്ങൾ- All-Round Development) നിർണ്ണയിച്ചുകൊണ്ട്,
അതിനെ ഹ്രസ്വകാല ലക്ഷ്യങ്ങൾ, മധ്യമകാല ലക്ഷ്യങ്ങൾ,
ദീർഘകാല ലക്ഷ്യങ്ങൾ എന്നിങ്ങനെ തിരിച്ച് എഴുതിയുണ്ടാക്കി. അതിനു യോജിച്ച ഇമേജുകൾ (ചിത്രങ്ങൾ)കണ്ടെത്തി വെട്ടിയെടുത്ത് സ്വന്തം ഫോട്ടോ സഹിതം ഒരു ചാർട്ട് പേപ്പറിൽ തയ്യാറാക്കുന്നതിനെയാണ് വിഷൻ ബോർഡ് എന്ന് പറയുന്നത്.

വിഷൻ ബോർഡ് കുട്ടികളെ എങ്ങനെ സഹായിക്കും?

🥇 ജീവിതത്തിൽ ഏറ്റവും മുഖ്യമായതെന്തെന്നു മനസ്സിലാക്കി അതിൽ ലക്ഷ്യം ഉറപ്പിക്കാൻ സഹായിക്കുന്നു.
കഷ്ടപ്പെട്ട് പഠിക്കാതെ, ഇഷ്ടപ്പെട്ടു പഠിക്കാൻ സാധിക്കുന്നു.’

🎯 കുട്ടികൾക്ക് ഫോക്കസ് ഉണ്ടാകുന്നു. ആവശ്യമുള്ളതിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ജീവിതവിജയം നേടാനും സഹായിക്കുന്നു.

✳️ മൊബൈൽ ഫോണിന്റെയും മറ്റും ഉപയോഗം📱 കുറയ്ക്കുവാനും, അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്നും മാറിനിൽക്കുവാനും സഹായിക്കുന്നു.

✳️ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നു.

✳️ പോസിറ്റീവ് മനോഭാവം (Positive Attitude) ഉണ്ടാകുന്നു.

✳️ എല്ലാത്തിനുമുപരിയായി ‘നല്ലൊരു മനുഷ്യൻ’ ആയിത്തീരാൻ സഹായിക്കുന്നു.

✳️ മാറ്റത്തിനൊപ്പം അവരെയും നമുക്ക് പരിവർത്തനംചെയ്തെടുക്കാം.

ഈ പുതുവർഷം അതിനൊരു തുടക്കമാവട്ടെ !

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9846389400

Share News