
സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യ രാജ്യാന്തര വിമാനത്താവളമായ നെടുമ്പാശ്ശേരി എയർപോർട്ട് എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്.

കൊച്ചിക്ക് അന്തർദേശീയ നിലവാരത്തിലുള്ള ഒരു പുതിയ എയർപോർട്ട് എന്ന ആശയം ഉയർന്നുവന്നപ്പോൾ ലീഡർ കെ കരുണാകരനാണ് വി.ജെ കുര്യനെപോലെയുള്ള പ്രഗൽഭരെ നിയോഗിച്ച് ഈ നൂതന പദ്ധതിയുമായി മുന്നോട്ടു പോയത്.
അന്നത്തെ എറണാകുളം എം.പി. എന്ന നിലയിൽ ഈ വികസനപദ്ധതിയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. വികസനകാര്യത്തിലുള്ള കുര്യന്റെ തന്ത്രപരമായ കഴിവ് കൌതുകത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
എപ്പോഴും നിറപുഞ്ചിരിയോടു കൂടിയാണ് അദ്ദേഹം എല്ലാവരെയും സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഈ പുഞ്ചിരി എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
മുൻ മന്ത്രി കെ വി തോമസ്