തിരിച്ചെത്തിയവരിൽ പകു​തി​യി​ല​ധി​ക​വും റെ​ഡ് സോ​ണി​ല്‍ നിന്നുള്ളവര്‍:മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മ​ട​ങ്ങാ​ന്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ പ​കു​തി​യി​ല്‍ അ​ധി​ക​വും റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു

റെ​യി​ല്‍, വ്യോ​മ, റോ​ഡ് മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഇ​തു​വ​രെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് റോ​ഡ് മാ​ര്‍​ഗം 33,116 പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി. വി​മാ​ന​ത്തി​ല്‍ 1,406 പേ​രും ക​പ്പ​ല്‍​മാ​ര്‍​ഗം 833 പേ​രും കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. റോ​ഡ് വ​ഴി എ​ത്തി​യ​വ​രി​ല്‍ 19,000 പേ​ര്‍ റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​ നി​ന്നാ​ണ്.

പാ​സി​നു വേ​ണ്ടി അ​പേ​ക്ഷി​ച്ച 1,33,000 പേ​രി​ല്‍ 72,800 പേ​രും റെ​ഡ്സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​ നി​ന്നാ​ണ്. കേ​ര​ളം ഇ​തു​വ​രെ 89,900 പാ​സു​ക​ളാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​വ​ര്‍​ക്കാ​യി ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 45,152 പേ​ര്‍ റെ​ഡ്സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നാ​ണ്. ഇ​തെ​ല്ലാം ക​ണ​ക്കു​ക​ളു​ടെ പ​കു​തി​യി​ല്‍ അ​ധി​ക​വു​മാ​ണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു