
തീര നിയന്ത്രണ വിജ്ഞാപനം CRZ പബ്ലിക് ഹിയറിംഗ്- അറിയാൻ
CRZ -തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പുതിയ CZMP (തീര മേഖല പരിപാലന പ്ലാൻ) ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിൻറെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കി അന്തിമ രേഖ പ്രസിദ്ധീകരിക്കും എന്നാണ് റിപ്പോർട്ട്. കേന്ദ്ര വിജ്ഞാപനം ആണെങ്കിലും മാപ്പിങ് തയ്യാറാക്കുന്നത് സംസ്ഥാന തലത്തിലാണ്. അന്തിമ മാപ്പ് തയ്യാറായി കഴിഞ്ഞാൽ പിന്നീട് അതിനനുസൃതമായി മാത്രമേ നിർമ്മാണത്തിന് അനുവാദം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പബ്ലിക് ഹിയറിങ് ഘട്ടത്തിലാണ് പൊതുജനങ്ങൾക്കും വിജ്ഞാപന പരിധിയിൽ വരുന്നവർക്കും അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉള്ളത്.
2011 വിജ്ഞാപനത്തെത്തുടർന്ന് ഇപ്പോൾ നിലവിലുള്ള പ്ലാൻ തയ്യാറാക്കിയിട്ടുള്ളത് 1.25000 എന്ന റേഷ്യോ കണക്കിലാണ്. 5 PPT സലൈനിറ്റി ഉള്ള പ്രദേശങ്ങളാണ് CRZ പരിധിയിൽ ഉൾപ്പെടുന്നത്. ഈ മാപ്പ് kczma വെബ്സൈറ്റിൽ ലഭ്യമാണ്. പുതിയ മാപ്പിൻറ കരട് ലഭ്യമാക്കിയിട്ടില്ല.
CZMP 2011 പ്രകാരം 87 ഫയലുകളായാണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളത്. അതുകൂടാതെ കായൽ ദ്വീപുകളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ജില്ലകളുടെയും പ്രത്യേക മാപ്പും ഉണ്ട്. ഇതും kczma വെബ്സൈറ്റിൽ ലഭ്യമാണ്.
ഈ മാപ്പിംഗിൽ വിജ്ഞാപന പരിധിയിൽ ഉൾപ്പെടുന്ന സർവ്വേ നമ്പറുകൾ കാണാം. നിയന്ത്രണ പ്രകാരം ഏത് വിഭാഗത്തിൽ വരുന്നു എന്നുള്ളത് മാപ്പിൽ നൽകിയിട്ടുള്ള കളർ കൊണ്ട് മനസ്സിലാക്കണം. നിലവിലെ പ്ലാൻ മാപ്പിൽ, റോസ് കളർ CRZ II, മഞ്ഞ കളർ CRZ III എന്നിങ്ങനെ വിവിധ രീതിയിലുള്ള കളറിംഗ് മാപ്പ് കാണാനാകും.
വിജ്ഞാപന പരിധിയിലും അതിനടുത്തും സ്ഥലമുള്ളവർക്ക് സർവ്വേ നമ്പർ ഇത്തരം മാപ്പിൽ ഉൾപ്പെട്ട് വരുമ്പോൾ അത് സംബന്ധിച്ച് തെറ്റായ രീതിയിൽ ഉൾപ്പെട്ട് പോയിട്ടുണ്ടെങ്കിൽ, ക്രമക്കേടുകൾ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ പബ്ലിക് ഹിയറിംഗിൽ ബോധിപ്പിക്കാം.
പുതിയ വിജ്ഞാപനത്തിൽ ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകൾക്ക് ഇളവ് നല്കിയിരിക്കുന്നത് സംബന്ധിച്ച് (2011 ലെ സെൻസസ്) സ്ക്വയർ കിലോമീറ്ററിൽ 2161 ജനസംഖ്യ എന്ന കണക്ക് ബാധകമായിരിക്കും.
കായൽ ദ്വീപുകളിൽ 20 മീറ്റർ ആയിരിക്കും പുതിയ മാപ്പിംഗ് പ്രകാരം തദ്ദേശവാസികൾക്ക് ബാധകമാകുന്ന നിർമ്മാണ നിരോധിത മേഖല.
ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകളിൽ നിരോധിത മേഖല 50 മീറ്റർ ആയി ചുരുങ്ങുന്ന തരത്തിലായിരിക്കും പുതിയ മാപ്പിംഗ്.(4.1.2021)

Sherry J Thomas