
ജോർജ് എഫ് സേവ്യർ വലിയവീടിന് കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസിന്റെ ആദരവ്
കൊല്ലം :കോവിഡ് കാല പ്രവർത്തനമികവ് പരിഗണിച്ച് മുൻ ട്രാക്ക് സെക്രട്ടറിയും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീടിനെ പ്രത്യേക അനുമോദന പത്രം നൽകി കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസ് ആദരിച്ചു.

കോവിഡ് കാലത്ത് ട്രാക്കിന്റെ 394 ദിവസം നീണ്ടു നിൽക്കുന്ന ഒന്നാംഘട്ട പോരാട്ടം കോർഡിനേറ്റ് ചെയ്യുകയും പങ്കാളിയാകുകയും ചെയ്തിരുന്നു ജോർജ് എഫ് സേവ്യർ വലിയവീട്.രണ്ടാം ഘട്ടത്തിൽ രണ്ടു മാസത്തിലധികം ട്രാക്ക് വോളന്റിയേഴ്‌സിനെയും വി കെയർ പാലിയേറ്റീവ് വാരിയേഴ്‌സിനെയും കോർഡിനേറ്റ് ചെയ്‌തും പ്രവർത്തിച്ചു.പോലീസ്, മോട്ടോർ വാഹനവകുപ്പ്, ഹെൽത്ത്, റവന്യു, ലേബർ വകുപ്പുകളെ സഹായിച്ചു പ്രവർത്തിക്കുവാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
