പ്രദേശവാസികൾക്ക് ആശ്വാസകരം; കേരളത്തിനാകെ ഉപകാരപ്രദം..

Share News

പ്രതിദിനം ഒരുലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളായ വൈറ്റിലയും കുണ്ടന്നൂരും പുതിയ മേൽപ്പാലങ്ങളിലൂടെ സുഗമയാത്രയ്ക്ക് സാഹചര്യം ഒരുങ്ങി.

2001 മുതൽ സജീവ പരിഗണനയിൽ ഉണ്ടായിരുന്ന പദ്ധതിക്ക് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടുവെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമ്മാണ നടന്നില്ല. പിന്നീട് ദേശീയപാത അതോറിറ്റി നിർമ്മാണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും അതുമുണ്ടായില്ല. തുടർന്ന് നിലവിലെ സംസ്ഥാന സർക്കാർ പാലം സ്വന്തം നിലയിൽ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം

പൂർത്തിയാക്കിയിരിക്കുന്നു. വൈറ്റില മേൽപ്പാലത്തിന് 78.36 കോടിയും കുണ്ടന്നൂർ മേൽപ്പാലത്തിന് 74.45 കോടി രൂപയുമാണ് നിർമ്മാണച്ചെലവ്. പ്രളയം, കോവിഡ് മുതലായ പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച കാലത്തിൽനിന്ന് അധികം കാലതാമസമില്ലാതെ പണി പൂർത്തിയാക്കിയതിനു അധികാരികൾ അഭിനന്ദനം അർഹിക്കുന്നു. സാമാന്യ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പ്രദേശവാസികൾക്ക് ഒരുപാട് അസൗകര്യങ്ങൾ ഉണ്ടാക്കിയെങ്കിലും, അത്ര ഗൗരവമായ ഗതാഗത ബുദ്ധിമുട്ടുണ്ടാകാതെയാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്ന് പറയാനാകും. പ്രാദേശികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമ്പോൾ പ്രാദേശിക ഭരണകൂടങ്ങളുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുക്കണമെന്നും അഭിപ്രായമുയർന്നിരുന്നു.

ഇനിയും മുന്നോട്ടു പോകണം; പാലങ്ങളോടനുബന്ധിച്ച് പ്രത്യേകിച്ച്, കുണ്ടന്നൂർ ഭാഗത്ത് അപകടസാധ്യതകൾ ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാവണം. ഏറ്റെടുക്കാനുള്ള സ്ഥലങ്ങൾ ഏറ്റെടുക്കണം. പാലങ്ങളുടെ താഴെയുള്ള ഭാഗങ്ങൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാലത്തിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ പ്രദേശവാസികളുടെ ക്രോസിങ് ഉൾപ്പെടെയുള്ള സഞ്ചാരസ്വാതന്ത്ര്യം അപകടരഹിതമാക്കാൻ മുൻകരുതലുകളുമുണ്ടാവുമെന്നും പ്രതീക്ഷിക്കാം. കേരളത്തിനാകെ സുഗമയാത്ര ഉണ്ടാകട്ടെ !

അഡ്വ ഷെറി ജെ തോമസ്

Share News