
ആഗ്ര അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിതനായ അഭിവന്ദ്യ മാർ റാഫി മഞ്ഞളി പതാവിനു അനുമോദനങ്ങളും ആശംസകളും
ഫ്രാൻസിസ് മാർപാപ്പ ആഗ്ര അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി തൃശൂർ അതിരൂപത വെണ്ടൂർ ഇടവക അംഗമായ അഭിവന്ദ്യ മാർ റാഫി മഞ്ഞളി പിതാവിനെ നിയമിച്ചു.
മാർ റാഫി മഞ്ഞളി പിതാവ് മുമ്പ് വാരണാസി രൂപതയുടെ മെത്രാനും, 2013 മുതൽ അലഹബാദ് രൂപതയുടെ മെത്രാനും ആയി സേവനം ചെയ്തു വരികയായിരുന്നു.
ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ആൽബർട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണ് മാർ റാഫി മഞ്ഞളി പിതാവിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്.
അഭിവന്ദ്യ റാഫി പിതാവ് റോമിലെ മതാന്തര സംവാദ കൗൺസിൽ അംഗമാണ്.
മാർ റാഫി മഞ്ഞളി പതാവിനു
അഭിനന്ദനങ്ങളു० പ്രാർത്ഥനകളു०…