കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ വീഡിയോ എഡിറ്റിംഗ് അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി നിർമൽ ജിൽസന് അഭിനന്ദനങ്ങൾ

Share News

 

കാനഡ .കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ സംഘടിപ്പിച്ച മീഡിയ അവാർഡ് ദാന ചടങ്ങിൽ, വീഡിയോ എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിർമൽ ജിൽസൻ.

ഐഎംഡിബി അംഗത്വമുള്ള ഈ യുവാവ്, കനേഡിയൻ സിനിമ എഡിറ്റർസ് (CCE), കനേഡിയൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് (CSC) എന്നീ സംഘടനകളിൽ അംഗത്വമുള്ള ഏക ഇന്ത്യൻ വിദ്യാർത്ഥിയാണ്.

ജനപ്രിയ മലയാള സിനിമയായ മധുര മനോഹര മോഹത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും,  ഒറ്റ്, രണ്ടകം (തമിഴ്) സിനിമകളുടെ അസിസ്റ്റൻറ് എഡിറ്ററും ആണ്. കൂടാതെ നിരവധി പ്രൊമോ വീഡിയോകളും മലയാള സിനിമകൾക്കു വേണ്ടി  ചെതിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ അപ്പു എൻ ഭട്ടതിരിയുടെ കീഴിലാണ് സിനിമ എഡിറ്റിംഗ് പരിശീലിച്ചത്.

സംസ്ഥാന, ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ‘ആവാസവ്യൂഹം’ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ കൃഷാന്ദ് ആർ.കെ യുടെ കീഴിലാണ് സിനിമാട്ടോഗ്രഫി അഭ്യസിച്ചത്. ഇതേ സിനിമയിൽ അസിസ്റ്റൻറ് സിനിമാട്ടോഗ്രാഫർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഹോളിവുഡ് ടീമിനൊപ്പം ടൊറോണ്ടോ വെർച്ച്വൽ സ്റ്റുഡിയോയിൽ ചിത്രീകരിച്ച ‘ഹൗസ് ഓഫ് ജിംബോ’ എന്ന മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്തതും ഈ യുവാവാണ്.

സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ഫെജോ എന്നിവരോടൊപ്പം നിരവധി മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്. കൂടാതെ കരിക്ക്, ക്രയ വിക്രയ പ്രക്രിയ, പോലുള്ള വെബ്‌സീരീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കാനഡയിലെ സെമ്പർ-8 ഇന്റർനാഷണൽ മീഡിയ സ്റ്റുഡിയോ ഏർപ്പെടുത്തിയ മികച്ച ഒരു വിദ്യാത്ഥിക്കു നൽകുന്ന ഇൻറ്റേണൽഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടതും നിർമലാണ്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സിനിമ നിർമ്മിക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ ഈ യുവാവ്.

എറണാകുളത്തു താമസമാക്കിയ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ (റിട്ടയേർഡ്) ഡോ. ജിൽസൻ തോമസിന്റെയും, പീഡിയാട്രിഷനായ ഡോ. സുമ ജിൽസൻ്റെയും ആറു മക്കളിൽ മൂത്തവനാണ്‌ ഈ ഇരുപത്തിരണ്ടുകാരൻ.മാതാപിതാക്കൾ സജീവ പ്രൊ ലൈഫ് ശുശ്രുഷകരാണ് .(www.nirmalgylson.com)  

nammude-naadu-logo
Share News