കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും: അശോക് ഗെഹ്ലോട്ട്
തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാര്‍ഥ എതിരാളിയെന്നും കേന്ദ്രത്തില്‍ ബിജെപിയെ നേരിടണമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിന് ശേഷം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനകത്ത് ഭിന്നതയുണ്ടെന്ന് സിപിഎം മാത്രമല്ല, ബിജെപിയും ബോധപൂര്‍വം പ്രചാരണം നടത്തുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. കേരളത്തിലും പശ്ചിമബംഗാളിലും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ബിജെപിയെ തകര്‍ക്കുന്നതിനാണ് സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെത്. കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎമ്മിനെ നേരിടുമെന്നും വിജയം സുനിശ്ചിതമെന്നും ഗെഹലോട്ട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും ഗെഹലോട്ട് കൂട്ടിച്ചേർത്തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജസ്ഥാനില്‍ ഇത് മറികടന്നത് ജനപിന്തുണയാലാണെന്നും ഗെഹലോട്ട് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ അട്ടിമറിച്ചതും അശോക് ഗെഹലോട്ട് ചൂണ്ടിക്കാട്ടി. ഇഡിയെയും ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യുന്നുവെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.