കോവിഡ്കാല മാതൃകയായ നഴ്സിനെ ആദരിച്ചു

Share News

കൊല്ലം : കോവിഡ് കാലത്ത് തിരുവനന്തപുരം സ്വദേശിയായ തോമസ് എന്ന യാത്രക്കാരൻ പ്രൈവറ്റ് ബസിൽ കുഴഞ്ഞു വീഴുകയും ശ്വാസമില്ലാതാവുകയും ചെയ്തപ്പോൾ സി പി ആർ നൽകി രക്ഷിച്ച ഹോളിക്രോസ്സ് ഹോസ്പിറ്റൽകാർഡിയാക് ഐ സി യു വിഭാഗത്തിലെ നേഴ്സ് താലിയ മേരിയെ റെഡ്ക്രോസ്സ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ (ബാലു), പി ആർ ഓ ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ ചേർന്ന് ആദരിച്ചു.

കോവിഡ് ജാഗ്രതയേക്കാൾ ജീവന്റെ വിലയെക്കുറിച്ച് ചിന്തിക്കുന്ന ഇത്തരം വ്യക്തികൾ അംഗീകരിക്കപ്പെടണമെന്നുള്ളത് കൊണ്ടാണ് റെഡ്ക്രോസ്സ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ സെയിന്റ് ജോൺ ആംബുലൻസ് സർട്ടിഫിക്കറ്റ് കോഴ്സിൽ ക്ലാസ് എടുക്കാൻ എത്തിയ സീനിയർ ഐ സി യു നേഴ്സ് താലിയയെ ആദരിച്ചത്.റെഡ്ക്രോസ്സ് ഡി.ഡി.ആർ.ടി. വിജയൻ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മുകേഷ് എന്നിവർ ചടങ്ങിൽ അനുമോദനപ്രസംഗം നടത്തി.

Share News