സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗമുക്തി

Share News

ചികിത്സയിലുള്ളത് 1258 പേർ

കേരളത്തിൽ 83 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 25 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 5 പേർക്കും, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 27 പേർ വിദേശത്ത് നിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 62 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 16 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കണ്ണുർ ജില്ലയിൽ നിന്നുള്ള 8 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 6 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു