ഇന്ന് 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 79 പേർ രോഗമുക്തി നേടി – 29 06 2020

Share News

കേരളത്തിൽ 121 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 9 പേർക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 78 പേർ വിദേശത്ത് നിന്നും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരും, ഒമ്പതുപേർ സി,ഐ.എസ്.എഫ് കാരുമാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 79 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 18 പേരുടെയും, കണ്ണുർ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 8 പേരുടെ വീതവും, മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 5 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 4 പേരുടെയും, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു