മനസ്സിൽ നന്മയും മന്ദഹാസവും നിറഞ്ഞു നിന്ന ഒരു നല്ല മനഷ്യൻ

Share News

🪔🪔🪔 വിജയൻ ചേട്ടൻ വിട വാങ്ങി
ആദരാഞ്ജലികൾ .🙏
🍂മികച്ച സംഘാടകനും

മനുഷ്യ സ്നേഹിയുമായ

വിജയൻ ചേട്ടൻ 14 മക്കൾക്ക് ജന്മം നല്കിയ ചക്കുങ്കൽ ഇക്കണ്ടൻ – കാളിക്കുട്ടി ദമ്പതികളുടെ 9 ആൺ മക്കളിൽ ഇളയവനായിട്ടായിരു ന്നുജനിച്ചത്.


ബോംബെയിൽ ഇലട്രോണിക്സ് ജോലി ചെയ്തിരുന്ന
അദ്ദേഹം, ആ ജോലി അവസാനിപ്പിച്ചിട്ടായിരുന്നു ” ചക്കുങ്കൽ ഇലട്രോണിക്സ്‌ ” ആരംഭിച്ചത്.
🌿 1980 – കളുടെ ആദ്യം പാലാരിവട്ടം ചക്കുങ്കൽ റോഡ്, സൗത്ത് ജനതാറോഡ്, നോർത്ത് ജനതാറോഡ്…… തുടങ്ങിയ വിപുലമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിGCDA വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം ഫ്രീസ് ചെയ്തപ്പോൾ രൂപം കൊണ്ട സമര മുന്നണിയിലെ പ്രധാനിയായിരുന്നു വിജയൻ ചേട്ടൻ .

പ്രകടനങ്ങൾ, ധർണകൾ, പോസ്റ്ററുകൾ, യോഗങ്ങൾ …. മാസങ്ങളോളം നീണ്ടു നിന്ന സമര പരിപാടികളുടെ ക്രമീകരണത്തിന് വിജയൻ ചേട്ടന്റെ തറവാടായിരുന്നു പ്രധാന ഓഫീസ്.

ശക്തമായ ജന മുന്നേറ്റത്തിനു മുൻപിൽ ആ പദ്ധതി അവസാനിപ്പിച്ചു.
CRA – യുടെ
രൂപികരണത്തിലും വിജയൻ ചേട്ടന്റെ പങ്ക് വാക്കുകൾക്കും അപ്പുറത്താണ്.

പ്രഥമ പ്രസിഡന്റ് A K G പിള്ള , പരേതരായ ശ്രീ പത്രോസ്, ട്രഷറർ മുസ്തഫ, വനിതാ കൺവിനർ സരോജിനി….. [ മറ്റു പേരുകൾ മറന്നതല്ല, ക്ഷമിക്കണേ ..] തുടങ്ങിയവരോടൊപ്പം വീടുകൾ കയറി, അനിവാര്യത ബോധ്യപ്പെടുത്തുന്നതിൽ മുന്നിൽ നിന്നു.
2002 – ഏപ്രിൽ മാസത്തിൽ വ്യാപാരി വ്യവസായി ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിൽ മേയർ ദിനേശ് മണി ഡിവിഷനിലെ 3 മത്തെ അസോസ്സിയേഷനായി ഉദ്ഘാടനം ചെയ്ത CRA യുടെ പ്രഥമ വൈസ് പ്രസിഡന്റായിരുന്നു വിജയൻ ചേട്ടൻ . ശേഷം കമ്മറ്റി യോഗങ്ങൾ ചേരാൻ വർഷങ്ങളോളം ജ്യേഷ്ഠ സഹോദരൻ ശ്രീ ലക്ഷ്മണന്റെ ഭവനാങ്കണം (CRA – 1) ഒരുക്കിയതും വിജയൻ ചേട്ടനായിരുന്നു.
സത്യസന്ധമായി കാര്യകാരണങ്ങൾ മറയില്ലാതെ പറയുക അദ്ദേഹത്തിന്റെ ശൈലിയാണ്.

അപ്പോഴും അർഹതയുള്ളവർക്ക് സാമ്പത്തികമായും മറ്റും സഹായങ്ങൾ നല്കുന്നതിൽ അദ്ദേഹത്തിന് ഒരു മറ ഉണ്ടായിരുന്നു.
.വ്യാപാരി വ്യവസായി, എസ്.എൻ.ഡി.പി. പ്രവർത്തനങ്ങളിൽ ഭാരവാഹിയായും , കമ്മറ്റി അംഗമായും സജീവ സാന്നിദ്ധ്യമായിരുന്നു വിജയൻ ചേട്ടൻ.


ഈ കുറിപ്പെഴുതുമ്പോൾ ഓർമ്മയിൽ തെളിയുന്നത് എന്റെ റിട്ടയർമെന്റുമായി ബന്ധപ്പെട്ട് ചില മാനസിക ശാരീരിക അസ്വസ്ഥതകൾ ഉണ്ടായപ്പോൾ അതറിഞ്ഞ് വീട്ടിൽ വന്ന വിജയൻ ചേട്ടൻ ആശ്വസിപ്പിച്ചത്, ലൂയിസേ വീട്ടിൽ ഇങ്ങനെ കുത്തിയിരിക്കുത് , വേണമെങ്കിൽ എന്റെ കടയിൽ വന്നിരുന്നോളു……” ഞാൻ ദിവസവും കടയിൽ പോകുന്നതു കൊണ്ടാണ് മറ്റു ചിന്തകൾ ഒന്നുമില്ലാതെ മുന്നോട്ടു പോകുന്നത് ” ….

അതെ കോറോണ എന്ന മഹാമാരി 65 വയസ്സിനു മുകളിലുള്ളവർക്ക് വീടിന്റെ മതിൽ കെട്ടിനു പുറത്തേക്ക് സഞ്ചാര സ്വാതന്ത്ര്യവും തൊഴിലിടങ്ങളും നിഷേധിച്ചപ്പോൾ …

വിജയൻ ചേട്ടന്റെ ദിനചര്യകൾ മാറി മറിഞ്ഞു…

. ചിന്തകളും ജീവിത ശൈലികളും …….
ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നങ്ങളും …

പ്രഭാതങ്ങളും …..

ഇല്ലാത്ത ലോകത്തിലേക്ക് ……

വിജയൻ ചേട്ടൻ യാത്രയായിരിക്കുന്നു.
🕯️ CRA ക്ക് നഷ്ടമായിരിക്കുന്നത് 2002 – 2018 വരെ കമ്മറ്റിയിൽ പ്രവർത്തിച്ച ,
മനസ്സിൽ നന്മയും മുഖത്ത് സദാ മന്ദഹാസവും നിറഞ്ഞു നിന്ന ഒരു നല്ല മനുഷ്യനെയാണ് ….!
…..നന്ദി :

.. വിട….


ഒരു പിടി കണ്ണീർ പൂക്കളോടെ ….🙏


സംസ്ക്കാരം ഓഗസ്റ്റ് 24 – തിങ്കൾ രാവിലെ 10 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിൽ.
മൃതശരീര ദർശനത്തിനു വരുന്ന വർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.

ലൂയിസ് തണ്ണിക്കോട്ട്

Share News