ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രം
തിരുവനന്തപുരം : കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍. ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത്
ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തെ അനുവാദം നല്‍കിയത്.