
കടകൾ ബലമായി തുറന്നാൽ നേരിടേണ്ട രീതിയിൽ നേരിടും: വ്യാപാരികളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: മിഠായിത്തെരുവിൽ ബലമായി കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കടകള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെ. കച്ചവടക്കാരുടെ വികാരം മനസിലാക്കുന്നു. മറ്റൊരു രീതിയിൽ കളിച്ചാൽ നേരിടേണ്ടുന്ന രീതിയിൽ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യമാണ് നിയന്ത്രണങ്ങൾക്ക് ഇടയാക്കിയത്. കച്ചവടക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷത്തിലല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇളവ് വരുത്താവുന്നിടങ്ങളില്‍ ഇളവ് അനുവദിക്കും. അപകടം ഒഴിവാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ആളുകളുടെ ജീവനാണ് പ്രധാനം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരത്തില്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാവണം. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.