ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

Share News

പ്രിയ സുഹൃത്തുക്കളെ,

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ. നിങ്ങളുടെ വോട്ട് മതേതരത്വം സംരക്ഷിക്കപ്പെടാൻ ആകട്ടെ. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ ആകട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശാന്തിയും സമാധാനവും കളിയാടു വാൻ ആകട്ടെ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുവാൻ കഴിയുമാറാകട്ടെ. നമ്മുടെ യുവജനങ്ങൾക്ക് നമ്മുടെ നാട്ടിൽ തൊഴിൽ കണ്ടെത്താൻ കഴിയുന്നത് ആകട്ടെ. പുതിയ സാരഥികൾക്കു നമ്മുടെ നാട് സമ്പൽസമൃദ്ധമാക്കുവാൻ കഴിയട്ടെ. ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

Share News