![](https://nammudenaadu.com/wp-content/uploads/2020/10/122410909_3552145951519602_1904003226714886104_n.jpg)
ഡോ. ഹെൻ്റി ഓസ്റ്റിനെ അനുസ്മരിച്ച് കൊച്ചി .
എറണാകുളം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷംമുൻ മന്ത്രി പ്രൊഫ കെ വി തോമസ് ഉദ്ഘാടനം ചെയ്തു.
![](https://nammudenaadu.com/wp-content/uploads/2020/10/122447868_3552145958186268_7070862646233629812_n.jpg)
ഇന്ദിര ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഇന്ത്യയിലെ രണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരിക്കയും, 2 തവണ എം.പി.യും, കേന്ദ്ര മന്ത്രിയും, അമ്പാസിഡറും ഒക്കെയായി ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ച വ്യക്തിയായിരിന്നിട്ടും ലാളിത്യത്തിൻ്റെ പ്രതിരൂപമായിരുന്നു ഡോക്ടർ ഓസ്റ്റിൻ. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കുന്നതുൾപ്പടെ എറണാകുളത്തിൻ്റെ വലിയ വികസന സ്വപ്നങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ധേഹം.
ഡി.സി.സി പ്രസിഡൻ്റ് ടി.ജെ.വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമിനിക്ക് പ്രസൻ്റേഷൻ, മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ, കെ .പി.സി.സി ഭാരവാഹികളായ ടോണി ചമ്മണി, എം.ആർ.അഭിലാഷ്, മുൻ എം.എൽ.എ ലൂഡി ലൂയിസ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, സേവ്യർ തായങ്കരി, ബ്ലോക്ക് പ്രസിഡൻറ് ഹെൻറി ഓസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.