തെരഞ്ഞടുപ്പിന് തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിച്ചേക്കും: സൂചന നൽകി പ്രധാനമന്ത്രി

Share News

ന്യൂ‌ഡല്‍ഹി: കേരളത്തിലടക്കം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു പ്രധാനമന്ത്രി തെര‌ഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച്‌ സൂചന നല്‍കിയത്.

കഴിഞ്ഞ തവണ മാര്‍ച്ച്‌ നാലിന് ആയിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച്‌ ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്- അദ്ദേഹം സൂചിപ്പിച്ചു

തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമെന്നും മോദി പറഞ്ഞു. കേരളം തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ കേന്ദ്രസര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇനി എല്ലാവരും തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്-മോദി പറഞ്ഞു.

നേരത്തെ ഫെബ്രുവരി അവസാനവാരം അല്ലെങ്കില്‍ മാര്‍ച്ച്‌ ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Share News