കോടതിക്കകത്ത് ആരോ തെളിവിൽ തട്ടിപ്പ്‌ നടത്തി എന്ന് 1991 ജനുവരിയിൽ വ്യക്തമായി എല്ലാവർക്കും മനസ്സിലായിട്ടും അതിൽ വിധി വരുന്നത് 2025 ഡിസംബറിൽ ?

Share News

ആന്റണി രാജുവിന്റെ കേസിൽ ഗുരുതരമായ വീഴ്ചകൾ ജുഡീഷ്യറിയുടെ ഭാഗത്തും നടന്നോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട് . വിവാദ അടിവസ്ത്രം 1990 ഏപ്രിലിൽ പോലീസ് കോടതിയെ ഏല്പിച്ചതാണ് . അത്‍ ആന്റണി രാജുവിന്റെ കയ്യിൽ നൽകുന്നത് കോടതി ജീവനക്കാരൻ ആണ് , 1990 ആഗസ്റ്റിൽ . ഇതിന് അല്ല കോടതി അനുമതി നൽകിയത് . അപ്പോൾ ആദ്യം തെറ്റ് ചെയ്തത് ആരാണ് ?

1990 ആഗസ്റ്റിൽ നിയമവിരുദ്ധമായി കൊണ്ട് പോയ അടിവസ്ത്രം 1990 ഡിസംബറിൽ ആണ് തിരികെ എത്തുന്നത് . അത്‍ വരെ ആരും ഇത്‌ അറിഞ്ഞില്ല , അന്വേഷിച്ചില്ല , തിരികെ കൊണ്ട് വന്നത് ആരും ആവശ്യപെട്ടിട്ടല്ല !!! അടിവസ്ത്രം വെട്ടി മുറിച്ച് ചെറുതാക്കി എന്നത് തിരികെ കിട്ടിയപ്പോൾ പരിശോധിച്ചാൽ എളുപ്പം കണ്ടെത്തുമായിരുന്നു . ആരാണ് അത്‍ ചെയ്യാതിരുന്നത് ? അടിവസ്ത്രം പ്രതിക്ക് ചേരുന്ന വലിപ്പം അല്ല എന്ന വാദം ഹൈക്കോടതി മുമ്പാകെ ഉന്നയിക്കപ്പെട്ടപ്പോൾ അത്‍ എങ്ങിനെ സംഭവിച്ചു എന്ന പ്രാഥമിക ചോദ്യം പോലും ഇല്ലാതെ ഉടൻ പ്രതിക്ക് അനുകൂലമായി അത്‍ വ്യാഖ്യാനിക്കപ്പെട്ടത് എങ്ങിനെ ? എങ്ങിനെ ഇത്‌ സംഭവിച്ചു എന്ന് പ്രോസിക്യൂഷനോ പൊലീസോ എന്ത് കൊണ്ട് കോടതിയിൽ അപേക്ഷ വെച്ച് അന്വേഷിച്ചില്ല .

പൊതുസമൂഹത്തിന് ജുഡീഷ്യറിയുടെ വിശ്വാസിതയിൽ സംശയം ജനിപ്പിക്കുന്ന സംഭവമായി ഇത്‌ മാറിയിട്ടും ഹൈക്കോടതി ഇതിൽ വേണ്ടത്ര ജാഗ്രതയോടെ മേൽനോട്ടം വഹിച്ച് എന്ത് കൊണ്ട് അന്വേഷണവും വിചാരണയും നടത്തിയില്ല ? ആ ആദ്യ കേസിൽ പ്രതിയെ തിരികെ കൊണ്ട് വന്ന് പുനർവിചാരണ നടത്താൻ ഉത്തരവാദിത്തമില്ലേ ? അന്യ രാജ്യത്ത് ഇരുന്ന് നമ്മുടെ നീതിന്യായ വ്യവസ്ഥയെ അയാൾ കൊഞ്ഞനം കുത്തുകയാണ് !! അതിൽ ആർക്കും പരാതിയില്ലേ ?

Deliberate Deception, committing fraud on court, Tampering evidence kept under the custody of court, False Document Production , Fabricating Evidence, infringement of Custody Protocols , Manipulating Public Perception resulting Trust loss and reputational damage . ജുഡീഷ്യറി ആണ് ഇതിൽ എല്ലാം നടപടി സ്വീകരിക്കേണ്ടത് .

” കോടതിയുടെ ഭദ്രമായ അതീവ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള തെളിവുകൾ ” എന്നൊരു വിശ്വാസം പൊതു മനസ്സിൽ ഉണ്ടായിരുന്നത് തകർക്കപ്പെട്ടിരിക്കുന്നു . “in custodia legis”എന്ന “in the custody of the law ” എന്ന ഒരു വിശ്വാസം തകർക്കപ്പെട്ടിരിക്കുന്നു , അതിന് പരിഹാരം വേണം . നഷ്ടപെട്ട വിശ്വാസിത ജുഡീഷ്യറി തിരികെ പിടിക്കണം .

Litto Palathingal 

Advocate at Kerala High Court

Share News