ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു
കൊച്ചി: ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. കൊച്ചി നഗരസഭയിലെ 24ാം ഡിവിഷനില്‍ ചെമ്മീന്‍സ് ജംഗ്ഷനു സമീപമുള്ള മാവേലി റോഡില്‍ താമസിക്കുന്ന ത്രേസ്യാമ്മ അമ്മച്ചിയുടെ ചെറിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിച്ചിരുന്നില്ല. ഇവരുടെ ദയനീയ അവസ്ഥ കണ്ട് പ്രദേശവാസിയും കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറിയുമായ സ്വപ്‌ന പട്രോണിസ് ഇലക്ട്രിസിറ്റി ഓഫീസ് അധികൃതരുമായി ബന്ധപ്പെടുകയും കണക്ഷന് ആവശ്യമുള്ള പണം കെട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ത്രേസ്യാമ്മയുടെ വീട്ടില്‍ കണക്ഷന്‍ ലഭ്യമാക്കി.
ത്രേസ്യാമ്മയ്ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണ്. രണ്ട് ആണ്‍മക്കളും ഭര്‍ത്താവും മരിച്ചു പോയി. മകള്‍ ഒരു കോണ്‍വെന്റിലാണ് കഴിയുന്നത്. ഇപ്പോള്‍ തനിച്ചാണ് ത്രേസ്യാമ്മ അമ്മച്ചി താമസിക്കുന്നത്. രാത്രിയായാല്‍ വീട്ടില്‍ മെഴുക് തിരിയുടെ വെളിച്ചത്തിലാണ് കഴിഞ്ഞിരുന്നത്.