ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.

Share News

“വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു ” എന്ന് മനുഷ്യന്‍ മനുഷ്യനെ പറ്റിക്കാനായി , ആശ്വസിപ്പിക്കാനായി പറഞ്ഞുണ്ടാക്കിയ ഒരു ചൊല്ലുണ്ട്.
എന്നാല്‍ , സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല.
അവിടെ മാലാഖമാര്‍ അഥവാ ദേവഗണം , ശുദ്ധാത്മാക്കൾ…എന്നിങ്ങനെ ഓരോ വിശ്വാസങ്ങളും പഠിപ്പിക്കുന്നതു പോലെ തന്നെ ആണ് ഏവരും.


പക്ഷേ. …….
ഒരു സത്യമുണ്ട്.
ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.
ക്രിസ്തീയ വിശ്വാസപ്റകാരം പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ; ത്രിത്വൈകദൈവത്തിലെ പരിശുദ്ധാത്മ സാന്നിധ്യം ,
ഹിന്ദു വിശ്വാസത്തിലും ത്രിത്വമുണ്ട് , ബ്രഹ്മ , വിഷ്ണു , മഹേശ്വരാ……
ഏതെങ്കിലും അമ്പലത്തിന്ടെ മുന്നില്‍ വച്ച് ഒരു മാലയിട്ടാലും വിവാഹജീവിതത്തിനുള്ള അംഗീകാരമായി എന്ന് വിശ്വസിക്കുന്നതിന്ടെ കാരണവും ഈശ്വരൻ സാക്ഷി എന്നത് തന്നെയാണ്.


അപ്പോള്‍ പിന്നെ സ്വർഗ്ഗം എവിടെയാണ് ?
ഈ ഭൂമിയില്‍ തന്നെ !!
സ്വർഗ്ഗം തീർക്കുന്നതാരാണ് ?
മനുഷ്യനും ദൈവതിരുമുൻപാകെ എടുക്കുന്ന തീരുമാനപ്റകാരം പരസ്പരം സ്നേഹിച്ചും ആദരിച്ചും ശുശ്രൂഷിച്ചും ജീവിക്കുമ്പോഴാണ് സ്വർഗ്ഗം ആവുന്നത്.

പക്ഷേ , ഇത് വളരെ വളരെ കരുതൽ വേണ്ട ഇടമാണ്.
ഓർക്കുക , ദൈവം ആദ്യം സ്ഥാപിച്ച യൂണിറ്റായ കുടുംബത്തെ തകർത്തത് സാത്താന്റെ കുതന്ത്രമാണ്.
ആ കുതന്ത്രം നമ്മുടെ സ്വർഗ്ഗത്തെ തകർക്കാതിരിക്കണമെന്കിൽ സ്നേഹമെന്ന വലിയ മന്ത്രം ശീലമാക്കണം.
ത്യാഗമെന്ന തന്ത്രം മനസ്സില്‍ കരുതണം.


അതിനുള്ള ശക്തിക്ക് ദൈവകൃപ നിശ്ചയമായും വേണം.
അതിനുള്ള കൃപക്കായി പ്റാർത്ഥിക്കാം.
ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം.
ഒരായിരം നന്ദി ദൈവത്തിനു സമർപ്പിക്കുന്നു.
അതേ , വിവാഹം ഭൂമിയില്‍ നടക്കുന്നു , സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നു.

Glory Mathew Kanjikara

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു