കപ്പകൃഷി അറിയേണ്ടതെല്ലാം !

Share News

കപ്പ നടൂ
നാടിനെ പഞ്ഞത്തിൽ നിന്ന് രക്ഷിക്കൂ…


കപ്പ സുരക്ഷ
ഭക്ഷ്യ സുരക്ഷ ..

1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.
വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും…

  1. കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും
  2. കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല.
  3. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക.
  4. കപ്പ കിഴങ്ങ് ചികരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും പറ്റും …

6.കപ്പയ്ക്ക് പച്ച ചാണകം അരുത് കയ്പ് രസം ഉണ്ടാവും.

7.കപ്പത്തടത്തിൽ ചാരവും കല്ലുപ്പും കൊത്തിച്ചേർക്കുക ” സുന്ദരൻ ” കപ്പ കിഴങ്ങുകൾ കിട്ടും….

  1. കപ്പ മൂപ്പെത്തിയാൽ കമ്പിലെ ഇലകൾ 75% കൊഴിഞ്ഞു പോകും.

9.കപ്പ കമ്പിലെ കായ്കൾ നന്നായി മൂത്തു തുടങ്ങിയാൽ കപ്പ പറിക്കാനായി എന്ന് അനുമാനിക്കാം ….

  1. കപ്പത്തടത്തിലെ മണ്ണ് അൽപ്പം നീക്കി കപ്പ കിഴങ്ങ് പെരുവിരൽ കൊണ്ട് ഒന്ന് press ചെയ്യുക തൊലി സ്ലിപ്പ് ആയി പോയാൽ പറ്റച്ചെടുക്കാനായീ എന്ന് സാരം.
  2. ഷുഗർ കപ്പക്ക് തീരെ രുചിയേ ഇല്ല. ആയതിനാൽ വ്യാവസായികാടിസ്ഥാനത്തിൽ ആരും കൃഷി ചെയ്യുന്നില്ല.

12.കപ്പയുടെ ശാസത്രീയ നാമം മാനി ഹോട്ട് എസ്കുലാൻറ(manihot esculanta)

13.കപ്പയുടെ ജൻമ സ്ഥലം ബ്രസ്സിൽ ആണ്

  1. ഇഗ്ലീഷിൽ Casava എന്നു പറയുമെങ്കിലും പൊടിക്ക് പറയുന്ന പേര് tapioca.എന്നാണ് കേരളത്തിൽ പ്രചുര പ്രചാരം.
  2. പോർച്ചുഗീസുകാർ 17 ആം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ കപ്പ എത്തിച്ചെതെന്ന് ചരിത്ര രേഖകളിൽ കാണുന്നു.
  3. ദേശീയ ഉൽപ്പാദനത്തിന്റെ 54% മാണ് കേരളത്തിന്റെ കപ്പയുടെ സംഭാവന.
  4. കേരളത്തിൽ കപ്പ ജനകീയമാക്കിയത് വിശാഖം തിരുനാൾ മഹാരാജാവാണ്.

17.കപ്പയുടെ വേരാണ് കിഴങ്ങ് ആയി മാറുന്നത്

18.കേരളത്തിന്റെ പ്രധാനിയായ ഈ വിളയെ തെക്കൻ ഭാഗങ്ങളിൽ കപ്പ എന്നും, വടക്കൻ കേരളത്തിൽ പൂള എന്നും,
മധ്യകേരളത്തിൽ കൊള്ളി എന്നും മറ്റു ചില യിടങ്ങളിൽ മരച്ചീനി എന്നും അറിയപ്പെടുന്നു.

  1. ഇല കുരുടിക്കാത്ത രണ്ട് ഇനം കപ്പകൾ തിരുവന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നു. സ്വർണ്ണ ,രക്ഷ എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു.
  2. ഉണങ്ങിയ ചാണകപ്പൊടി, കോഴി വളം, ചാരം ഇവ മതി കപ്പയുടെ നല്ല വിളവിന്.
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു