വിശ്വാസം ദൃഢപ്പെടുന്നതുംനിലനിൽക്കുന്നതുംകൂട്ടായ്മയിലൂടെ

Share News

കത്തോലിക്കാ മിഷൻ പ്രവർത്തനം സ്ഥലകാല ബന്ധിതമാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടാണ് മിഷനു തുടക്കമിടുന്നത്. അങ്ങനെ ചെറു സമൂഹമായി രൂപപ്പെടുന്നവരിലേക്ക് വിശ്വാസം സന്നിവേശിപ്പിക്കുക എന്നതാണ് ഒരു രീതി. ഇവരുടെ സ്നേഹവും സഹകരണവും സന്തോഷവും കണ്ട്പുതിയ കുടുംമ്പങ്ങൾ വന്നു ചേരുകയും ഗാർഹിക സഭരൂപം കൊള്ളുകയും ചെയ്യുന്നു.


വിശ്വാസം നിലനിർത്തുന്ന ഇത്തരം കൂട്ടായ്മ ഇല്ലാതായാൽ വിശ്വാസം തന്നെ ഇല്ലാതാകും. വിശ്വാസി സമൂഹത്തിന് ദൈവാശ്രയം കുറയുകയും സ്വാശ്രയത്വത്തിലും സ്വാർത്ഥതയിലും മുഴുകിയതുകൊണ്ടാണ് യൂറോപ്പിൽ സഭ തകർന്നു പോകാൻ കാരണം.

സ്വാർത്ഥത ഇല്ലാതാക്കുന്ന വിശ്വാസത്തെ പോഷിപ്പിക്കാൻ സഭാ നേതൃത്വത്തിനും കഴിയാതെ പോയി.

4-ാം നൂറ്റാണ്ടിലെ സിറിയൻ കുടിയേറ്റക്കാർ രാജ്യഭരണാധികാരിയായ ചേരമാൻ പെരുമാളിനെ മുഖം കാണിക്കുന്നു. ക്നാനായ മലങ്കര സമൂഹത്തിനായി കഴിഞ്ഞ ആഴ്ച അഭിഷിക്തനായ ഗീവർഗീസ്‌ മാർ അപ്രേം വരച്ച ഐ ക്കന്നോ ഗ്രാഫി.

തോമാശ്ലീഹായാൽ സ്ഥാപിതമായ ഒരു സഭ ഒന്നാം നൂറ്റാണ്ടിൽ തന്നെമലങ്കരയിൽ രൂപപ്പെട്ടിരുന്നു വല്ലോ ! ആ സമൂഹത്തിൻറെ വിശ്വാസ തുടർച്ച നിലനിർത്താൻ തക്കനേതൃത്വത്തിൻ്റേഅഭാവത്താൽ സഭ തകർച്ച നേരിടുന്നു എന്നറിഞ്ഞ് പേർഷ്യൻ സഭാധിപനായ കിഴക്കിൻ്റെ കാതോലിക്കയാൽ അയക്കപ്പെട്ട ഒരു സഭാ സമുഹം പൗരസ്ത്യ ദേശത്തു നിന്നും 4 -ാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂര് വന്നിറിങ്ങുകയുണ്ടായി.

ക്നായി തോമ്മ.

അന്തർദേശീയ വ്യാപാരിയായിരുന്ന, ഇന്നത്തെ ബാഗ്ദാദിനു സമീപമുള്ള കീനായി ദേശക്കാരൻ തോമായുടെ നേതൃത്വത്തിൽ ടൈഗ്രീസ് നദീതീരത്തുള്ള (ഉറുക്ക്) ഉറുഹാ യിൽ നിന്നുളള യൗസേപ്പ് മെത്രാനും നാലു വൈദികരും കുറെ ശെമ്മാശമ്മാരും 450 അംഗങ്ങളും അടങ്ങുന്ന, സഭയുടെ പരിഛേദമായ ഒരു സമൂഹമാണ് മലങ്കരയിൽ വന്നിറങ്ങിയത്.

സിറിയൻ കുടിയേറ്റക്കാരുടെ കൂടെ ഉണ്ടായിരുന്ന ഉറുഹാ മാർ യൗസേപ്പ് മെത്രാൻ,

പൗരസ്ത്യ സുറിയാനിക്കാരായ ഈസമൂഹം വഴി ദൈവാരാധനക്കു ഒരു ക്രമം, സുറിയാനി ആരാധനക്രമം, ലഭിച്ചതോടെ പേർഷ്യൻ സഭയുമായുള്ളബന്ധം നിലവിൽവന്നു. ഈ പ്രേഷിത കുടിയേറ്റത്തിനുതുടർച്ചയായി പേർഷ്യൻ സഭയിൽ നിന്നും സുറിയാനി മെത്രാന്മാരാൽകേരളസഭ പരിപോഷിപ്പിക്കപ്പെട്ടു പോന്നു.പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ലത്തീൻആധിപത്യം ഉണ്ടായെങ്കിലും സുറിയാനിസഭമുഴുവനായിലത്തീനീകരിക്കപ്പെടാതെ കുറെയെങ്കിലും പിടിച്ചുനിന്നത് സുറിയാനി ആരാധനക്രമത്തിൻറെ പ്രയോക്താക്കളായക്രൈസ്തവ സമൂഹം ഉണ്ടായത് കൊണ്ടാണെന്ന് ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ടു്.

നാലാം നൂറ്റാണ്ടിലെ കുടിയേറ്റക്കാരുടെ തുടർച്ചയായി, 16 നൂറ്റാണ്ടുകളോളം ഒരു വംശീയ സമൂഹമായി നിലനിന്നതിൻറെ വെളിച്ചത്തിൽ അവർക്കായി ഒരു വികാരിയാത്ത് അനുവദിക്കുവാൻ വിശുദ്ധ പത്താം പി യൂസ് മാർപാപ്പ തീരുമാനിച്ചത് 1911 ലാണ്.

ഈ വംശീയ സമൂഹം ഇപ്പോൾ 60 ലധികം രാജ്യങ്ങളിലായി സീറോ മലബാർ സഭാ അംഗങ്ങളായി കഴിയുന്നു .

അറുപതുകളിൽ വിദ്യാസമ്പന്നരായ യുവജനങ്ങളിലൂടെഅമേരിക്കയിലേക്ക് ആരംഭിച്ച കുടിയേറ്റം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും തുടർന്നുകൊണ്ടിരിക്കുന്നു. ക്നാനായ സമൂഹം വംശീയമായി നിലനിൽക്കുന്നതിനാൽ ഏതു രാജ്യത്ത് ചെന്നാലും പെട്ടെന്ന് ഒരുമിച്ചു ചേരുവാൻ സാധിക്കുന്നു എന്നതു് ഒരു അനുകൂല ഘടകമാണു്.വീടുകളിൽ തുടങ്ങുന്ന കൂട്ടായ്മകൾ,മിഷനുകൾ ആയും ഇടവകകൾ ആയും ഫൊറോനകൾ ആയും ഇന്ന് പല രാജ്യങ്ങളിലും നിലവിൽ വന്നു. ക്നാനായ സമൂഹം കുടിയേറുന്ന രാജ്യങ്ങളിൽ അവർ സീറോ മലബാർ സഭയുടെ പതാക വാഹകരാണ്. പ്രവാസികൾക്ക് വേണ്ടി ആദ്യമായി അമേരിക്കയിൽ ഒരു സീറോ മലബാർ വൈദികനെ അയച്ചത് കോട്ടയം അതിരൂപതയിൽ നിന്നാണ്.

അമേരിക്കയിൽ സീറോ മലബാർ രൂപതയ്ക്ക് വേണ്ടി ഏറെ ആഗ്രഹിക്കുകയും എതിർപ്പുകളെ അവഗണിച്ചു് അതിനുവേണ്ടി ആദ്യം മുതൽപ്രവർത്തിക്കുകയും ചെയ്തവരാണ് അവിടുത്തെ ക്നാനായ സമൂഹം .ക്നാനായർ ഒരു വംശീയ സമൂഹം ആയതിനാൽ, വിദേശ ഇടങ്ങളിൽ പെട്ടെന്ന് ഒരു മിച്ചു കൂടുവാനും കൂട്ടായ്മയിലൂടെവിശ്വാസം നിലനിർത്താനും കഴിയുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ക്രൈസ്തവ വിശ്വാസം നിലനിർത്താൻ ഏകമനസ്സോടെ ഉള്ള ഒരു കൂട്ടായ്മഉണ്ടായിരിക്കണം എന്ന വസ്തുത മറക്കരുത് .സീറോ മലബാർഎന്നപൊതുവികാരം സഭാ അംഗങ്ങളെ ചേർത്തു നിർത്തുന്ന മറ്റൊരു ഘടകമാണ്. സഭയും സമുദായവും ഒരുമിച്ചു നീങ്ങിയാലേ ആരോഗ്യകരമായ ഒരു വിശ്വാസി സമൂഹത്തെ നിലനിർത്താനാകു.

ഡോമിനിക്കു് സാവിയോ വാച്ചാച്ചിറയിൽ

Share News