
ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം
ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം.

സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, അൽപജ്ഞാനം മൂലമുണ്ടാകുന്ന വിപത്ത്, സ്വകാര്യ ചിത്രങ്ങളുടെ പങ്കുവയ്ക്കൽ വഴി കാത്തിരിക്കുന്ന ചതിക്കുഴികൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികളെ ബോധവാൻമാരാക്കാം. കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ രക്ഷകർത്താക്കളായ നിങ്ങളുടെ പങ്ക് വലുതാണ്. കുട്ടികളുമായി അവരുടെ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് സംസാരിക്കൂ. നവംബർ 22 ഞായറാഴ്ച നിങ്ങളുടെ ഒരു മണിക്കൂർ അതിനായി ഉപയോഗിക്കൂ.

പഠിക്കണം ഇ-പാഠങ്ങൾ

State Police Media Centre Kerala