
കാര്‍ഷിക ബിൽ: ടി.എന്‍ പ്രതാപന്‍ എംപി സുപ്രീം കോടതിൽ.
ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയെ സമീപിച്ചു. കര്‍ഷകരുടെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതാപന്‍ ഹര്‍ജി നല്‍കി.
കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്കുള്ള മരണശിക്ഷയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ശബ്ദം പാര്‍ലമന്റിന് അകത്തും പുറത്തും ഹനിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം മരിച്ചു എന്നതിനു തെളിവാണ് ഇതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
പാര്‍ലമന്റ് പാസാക്കിയ കര്‍ഷക ബില്ലുകളിൽ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്നു കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചിരുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് അഗ്രീമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ആക്‌ട്, എസ്സന്‍ഷന്‍ കമ്മോഡിറ്റീസ് ആക്‌ട് എന്നിവയ്ക്കാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.