കർഷക പ്രക്ഷോഭം: സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകൾ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം ഒരു മാസത്തിലേക്ക് കടന്നിരിക്കേ, ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക ക്ഷണിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കര്‍ഷക സംഘടനകള്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്രം തുറന്നമനസോടെയും ഉദ്ദേശ ശുദ്ധിയോടെയും മുന്നോട്ടുവന്നാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് കര്‍ഷകര്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന കര്‍ഷക സംഘടനകളുടെ ഏകോപന സമിതി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചത്.
ചര്‍ച്ചയ്ക്കായി നാലുനിബന്ധനകളും സംഘടനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവിലയില്‍ ഉളള രേഖാമൂലമുളള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥയും, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
നിയമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നാണ് കഴിഞ്ഞദിവസം കൃഷിമന്ത്രാലയത്തെ കര്‍ഷകര്‍ അറിയിച്ചത്. അതേസമയം നുണകള്‍ പ്രചരിപ്പിക്കുന്നത് പ്രതിപക്ഷ പാര്‍്ട്ടികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും മോദി ഉറപ്പുനല്‍കി.