റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി
ന്യൂഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പോലീസിന്റെ അനുമതി ലഭിച്ചെന്ന് കര്‍ഷകസംഘടനകള്‍. കര്‍ഷക സംഘടനകളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയതെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കിസാന്‍ ഗണ്‍തന്ത്ര് പരേഡ’് എന്ന പേരില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും, റാലി സമാധാനപരമായിരിക്കുമെന്ന് യോഗേന്ദ്രയാദവ് അറിയിച്ചു.
റാലിയുടെ റൂട്ട് മാപ്പ് തീരുമാനിക്കാനായി ഡല്‍ഹി പൊലീസുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാമാക്കി. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ മാറ്റുമെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി നഗരത്തിലൂടെ കര്‍ഷകരുടെ റാലി അനുവദിക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ പോലീസ് സ്വീകരിച്ചത്. മൂന്ന് സമാന്തര പാതകളാണ് പോലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശമാണോ കര്‍ഷകര്‍ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ട്രാക്ടര്‍ റാലി നടത്തുന്ന കാര്യത്തില്‍ ഡല്‍ഹി പൊലീസിന് തീരുമാനമെടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാരത്തോണ്‍ ചര്‍ച്ചകള്‍.