എന്നാൽ കുറുപ്പശ്ശേരി ദേവസി വർക്കി എന്ന കുമ്പളങ്ങിക്കാരനായ എൻ്റെ അപ്പൻ ഈ കഥയും കാര്യവും ഒന്നും അറിഞ്ഞിട്ടല്ല ഞാനുൾപ്പടെ നാലു മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഓരോരോ ജീവിതാന്തസ്സിൽ എത്തിച്ചതും

Share News

June 21, Father’s day

1909 ൽ സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതൃദിനം എന്ന ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു

. തൻ്റെ ഭാര്യയുടെ മരണശേഷം അച്ഛനായ വില്യം സ്മാർട്ട്, സൊനോറ ഉൾപ്പടെയുള്ള മക്കളോട് പുലർത്തിയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ സ്വാധീനമാണ് ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവർക്കു പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ 1913 ല്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകി. 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിച്ചു.

എന്നാൽ കുറുപ്പശ്ശേരി ദേവസി വർക്കി എന്ന കുമ്പളങ്ങിക്കാരനായ എൻ്റെ അപ്പൻ ഈ കഥയും കാര്യവും ഒന്നും അറിഞ്ഞിട്ടല്ല ഞാനുൾപ്പടെ നാലു മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഓരോരോ ജീവിതാന്തസ്സിൽ എത്തിച്ചതും. ഏക സഹോദരി എലിസബത്തിനെ ഏറെ ചെറുപ്പത്തിലെ മരണം പുല്കി.ബാക്കി ഞങ്ങൾ മൂന്നു സഹോദരരെ അദ്ധ്യാപകരാക്കി എന്നതു തന്നെയായിരുന്നു അപ്പൻ്റെ ഏറ്റവും വലിയ നേട്ടം.മൂത്ത ജേഷ്ഠൻ ജോസഫ് ബി.എസ്. സി., ബി എഡ് നേടി പ്രധാന അദ്ധ്യാപകനായി പിരിഞ്ഞു. എൻ്റെ അനിയൻ പീറ്റർ തൃശൂർ കാർഷിക സർവ്വകലാശാലയിലെ വൈസ് ചാൻസലർ പദവിയിലെത്തി.

ഞാൻ പ്രശസ്തമായ തേവര എസ് എച്ച് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ പ്രൊഫസറും, വകുപ്പ് മേധാവിയും പിന്നിട് സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയായി.അപ്പൻ്റെ കഠിനാദ്ധ്വാനവും ദീർഘവീക്ഷണവും മാർഗ്ഗദർശനവുമാണ് ഞങ്ങളെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റിയത് എന്നത് ഈ പിതൃദിനത്തിൽ മാത്രം ഓർക്കുന്ന ഒന്നല്ല.

എന്നുമുള്ള കൃതജ്ഞതാ നിർഭരമായ ആ സ്മരണയാണ് ഞങ്ങളെ മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്നത്

.കുടുംബത്തിനും മക്കൾക്കും വേണ്ടി ചിന്തിക്കുകയും വ്യാകുലങ്ങൾ ഏറ്റെടുക്കുകയും വിശ്രമരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ അപ്പന്മാരും ഈ ദിനത്തിൽ പ്രത്യേകമായി ഓർക്കപ്പെടട്ടെ.

KV Thomas
@kvthomasofficial  · Politicia

മക്കളാരും മാതാപിതാക്കളെ മറക്കാതിരിക്കട്ടെ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു