ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി.

Share News

ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും.

ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി.

കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ് .ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്, കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത്

.പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. കാരണം, കൂലി വേലക്കാരനായ ഭർത്താവിന് ജോലിയില്ലാതായിട്ട് നാലാഴ്ചയായി. അതുകൊണ്ട് കൈയ്യിൽ ഉണ്ടായിരുന്ന നൂറു രൂപ പൊതിച്ചോറിനൊപ്പം വെച്ചു.

ആർക്കെങ്കിലും ഉപകാരപ്പെടട്ടെയെന്നു കരുതി

മേരിചേച്ചിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കണ്ണമാലി സ്റ്റേഷൻ ഒന്നടങ്കം എത്തി.

സി ഐ ശ്രീ.ഷിജു, ചേച്ചിക്ക് ഉപഹാരം സമ്മാനിച്ചു.

എല്ലാവരോടും കൈകൂപ്പി അവർ പറഞ്ഞു.

“പറ്റുന്ന പോലെ ഞാൻ സഹായിച്ചെന്നേയുള്ളു.”

ഈയൊരു കെട്ട കാലത്ത് കൈയ്യിൽ ഉള്ളതത്രെയും നൽകിയ മേരി ചേച്ചി മലയാളിയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു മാതൃകയാണ്.

Variety Media

Share News