ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കുള്ള സഹായധന പ്രഖ്യാപനം മാത്രം കാണുന്നില്ല.
കേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ തുടരുന്നു. നിർമലാജി ഇംഗ്ലീഷിലും, സഹമന്ത്രി ഹിന്ദിയിലും ഘോര,ഘോരം പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കുള്ള സഹായധന പ്രഖ്യാപനം മാത്രം കാണുന്നില്ല. കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്കോ, സ്തംഭനാവസ്ഥയിലുള്ള ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ ജീവനാഡി യായ ചെറുകിട, വൻകിട വ്യവസായങ്ങൾക്കോ ഒരു സഹായഹസ്തങ്ങളും പ്രഖ്യാപനങ്ങളിലില്ല.ഭാരതത്തിലെ അഭിമാനസ്തംഭങ്ങളായ നിരവധി പൊതു മേഖല സ്ഥാപനങ്ങളെ, സ്വകാര്യവൽക്കരിക്കുവാനുള്ള രഹസ്യ അജണ്ട പൊതുജനം തിരിച്ചറിയുക. പിന്നെ സാധാരണ മനുഷ്യന്റെ ബുദ്ധിക്കും, ചിന്തകൾക്കും അതീതമാണീ എല്ലാ പ്രഖ്യാപനങ്ങളും. എല്ലാം ഒരു ജാതീ തള്ളലുകൾ മാത്രം. “സംഭവാമീ യുഗേ,യുഗേ”./ശ്രീ സാവിയോ പുത്തൂർ ഫേസ് ബുക്കിൽ എഴുതിയത്