ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ?

Share News

ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ?

ഫാ .ജോർജ് പനംതോട്ടം സി എം ഐ

ഈ ചോദ്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് എത്തിയപ്പോൾ സന്തോഷം തോന്നി. ചിന്തിക്കേണ്ട കാലം ആയി!!

ഇതിൽ വൈദീകൻ ( ഇടവക വൈദീകൻ അല്ല) ആയ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. നമ്മുടെ ഇടവക പള്ളികളിൽ അച്ചന് നല്ല അടുക്കളയും ഭക്ഷണം പാകം ചെയ്യാൻ അടുക്കളക്കാരനും ഓരോ ഇടവക തന്നെ ക്രമീകരിക്കണം. ഒരു അച്ചന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാനുള്ള കടമ ഇടവക സമൂഹത്തിനു ഉണ്ട്.

ഇടവക വൈദീകർക്കു ആവശ്യമായ ശമ്പളം ഉറപ്പു വരുത്തണം. ഇന്ന് എല്ലാവരെയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ അച്ചന്മാരും ആരോഗ്യ പ്രശ്നം ഉള്ളവരും മരുന്ന് കഴിക്കുന്നവരും ഒക്കെയാണ്. മരുന്നിനു വേണ്ട ചിലവുകൾ നടത്താനുള്ള വരുമാനം അവർക്കു കിട്ടുന്നുണ്ടോ എന്ന് രൂപതയും ശ്രദ്ധയ്ക്കണം.

കത്തോലിക്ക ഇടവക വൈദീകർ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ ഒരു കാരണം വിശ്വാസ സമൂഹത്തിനു വേണ്ടി മുഴുവൻ സമയവും സംലഭ്യമാകാൻ ആണ്. നമ്മുടെ ആത്മീയ കാര്യങ്ങൾക്കായി ജീവിതം മാറ്റിവച്ചു തനിച്ചു താമസിക്കുന്ന ഒരു വികാരിയച്ചൻ പള്ളിയിൽ ഉണ്ട് എന്ന് ഇടവക ജനം ഇടക്കൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. തങ്ങളുടെ അച്ചന്മാരെ എല്ലാവിധത്തിലും സംരക്ഷിക്കാനുള്ള കടമ ഇടവക സമൂഹത്തിനു ഉണ്ട്. അത് മറക്കാതിരിക്കാം.

വിമർശനം ഒക്കെ നല്ലതാണ്. വീട്ടിൽ മക്കൾ അപ്പനെ വിമര്ശിക്കാറുണ്ടല്ലോ പിന്നെ അല്ലെ പള്ളിയിലെ അച്ചനെ!! അതൊക്കെ അതിജീവിക്കാൻ അച്ചൻ മാർക്ക് കരുത്തു ഉണ്ട്. ആ കരുത്തു ഈശോയോടും അവിടുത്തെ സഭയോടും ഉള്ള സ്നേഹത്തിൽ നിന്ന് രൂപപെടുന്നതാണ്. എന്നാൽ വെറുക്കരുത്. അതുകൊണ്ടു ആർക്കും ഉപകാരം ഇല്ല.

സ്വർഗത്തിൽ നിന്ന് നേരിട്ട് ഒരു മാലാഖയെ വികാരിയച്ചൻ ആയി കർത്താവ് നിയമിച്ചാലും ഇപ്പോൾ വിമർശിക്കുന്നവർ അപ്പോഴും അത് തുടരും. സ്നേഹം നഷ്ടപ്പെടെരുത് നമ്മുടെ വിമർശനങ്ങളിൽ!!

കന്യാസ്ത്രീ മഠങ്ങളുടെ ജോലിയല്ല വികാരി അച്ചന് ഭക്ഷണം കൊടുക്കുക എന്നത്. പലയിടത്തും അച്ചന്മാർക്കും സിസ്റേഴ്സിനും വലിയ അസൗകര്യങ്ങൾ ഇത് മൂലം ഉണ്ടാകുന്നുണ്ട്. ഇത് മനോഭാവങ്ങളുടെ പിഴവ് അല്ല. സംവിധാനങ്ങളിൽ വരുന്ന പിഴവാണ്. ഇത് പരിഹരിക്കേണ്ടത് ഇടവകയുടെ പൊതുയോഗം ആണ്.

ഞങ്ങളുടെ വികാരിയച്ചനെ ഞങ്ങൾ നോക്കിക്കോളാം എന്ന് ഇടവക പറഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കും. കന്യാസ്ത്രിമാർ സന്യസ്തർ ആണ്. അവരെ ആദരിക്കണം. അവർ ആരുടേം അടിമകൾ അല്ല. അടിമകളായി നിന്ന് കൊടുക്കാനുള്ള സുബോധക്കുറവും അവർക്കു ഇല്ല.

അവരെ സംരക്ഷിക്കാൻ എന്ന വ്യാജേന ഇറങ്ങി പുറപ്പെടുന്നവർ പലരും അവരെ അപമാനിക്കുക ആണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിഞ്ഞു മാറ്റി നിറുത്തണം. വൈദീക സന്യസ്ത ജീവിതങ്ങളെ സ്നേഹിക്കുന്നവരുടെ വാക്കുകളും അല്ലാത്തവരുടെ ഗൂഢ ലക്ഷ്യവും തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. ഇതിന്റെ അതിർവരമ്പ് ഇന്ന് വളരെ നേർത്തതാണ്. എന്നാൽ ഇത്തരം മാറ്റങ്ങൾ അനിവാര്യം ആണ്. അത് ആവിശ്യപെടുന്നവർക്കു ഉദ്ദേശ്യശുദ്ധി ഉണ്ട് എന്ന് വിശ്വസിക്കുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു