ആർക്കുവേണ്ടിയും ഈ അടുത്ത കാലത്ത് ഇത്ര തീക്ഷ്ണമായി പ്രാർത്ഥിച്ച് കാണില്ല. അവർ എൻറെ ഹൃദയത്തെ തൊട്ടു.

Share News
ഫാ .ജോമോൻ ഇല്ലിക്കൽ സി എം ഐ

കൊറോണ കാലത്തെ ഒരു അനുഭവം പങ്കു വയ്ക്കുകയാണ്.

മെയ് രണ്ടാംവാരം മുതൽ ഞങ്ങളുടെ നാലു പള്ളികളിലും എല്ലാ കുർബാനകളും പഴയതുപോലെതന്നെ പുനരാരംഭിച്ചു. German Government നിയമം അനുസരിച്ച് വരച്ചും കുറിച്ചും ഞങ്ങൾ എല്ലാ പള്ളികളിലും കസേരകളുടെ എണ്ണം കുറച്ച് അവയുടെ സ്ഥലം നിശ്ചയിച്ചു. ശനിയും ഞായറും കൂടുതൽ ആൾക്കാർ വരുമെന്ന് ഉള്ളതുകൊണ്ട് സ്ഥലം പോരാതെ വരും. അതുകൊണ്ട് രജിസ്ട്രേഷൻ നിർബന്ധമാക്കി.

സ്വർഗ്ഗാരോഹണ തിരുനാൾ മുമ്പുള്ള ഞായറാഴ്ച ഒരു പള്ളിയിൽ ഇതൊന്നുമറിയാതെ രജിസ്ട്രേഷൻ ഇല്ലാതെ ഏകദേശം 80 വയസ്സിൽ കൂടുതൽ ഉള്ള വൃദ്ധദമ്പതികൾ കുർബാനയിൽ സംബന്ധിക്കുവാൻ വന്നു. പള്ളിയിൽ ഒരു കസേര കൂടി പോലും ഇടാൻ ഉള്ള സ്ഥലം ഇല്ല. നിയമം അനുസരിച്ച് ഞാൻ അവരെ തിരിച്ചയക്കണം. ഞാൻ ധർമസങ്കടത്തിലായി. എൻറെ വിഷമം കണ്ടു രണ്ടു ചെറുപ്പക്കാർ എൻറെ അടുത്ത് വന്നു പറഞ്ഞു. ഞങ്ങൾ തിരിച്ചു പൊയ്ക്കൊള്ളാം, ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചാൽ മതി. കുർബാനക്ക് മുമ്പ് ഞാൻ ഇടവക സമൂഹത്തോട് ആ ചെറുപ്പക്കാർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ടു. ഞാൻ ആ ദിവസം ആ ചെറുപ്പക്കാർക്ക് വേണ്ടി എത്ര ആത്മാർത്ഥമായി പ്രാർത്ഥിച്ചുവോ, അതുപോലെ ഒരു പക്ഷേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടുള്ള ആർക്കുവേണ്ടിയും ഈ അടുത്ത കാലത്ത് ഇത്ര തീക്ഷ്ണമായി പ്രാർത്ഥിച്ച് കാണില്ല. അവർ എൻറെ ഹൃദയത്തെ തൊട്ടു.

കുർബാനയ്ക്കുശേഷം ആ വൃദ്ധ ദമ്പതികൾ കണ്ണീരോടെ എന്നോട് പറഞ്ഞു…. കർത്താവ് ആ ചെറുപ്പക്കാരുടെ ബലി , ഞങ്ങളുടെ ബലിക്ക് മുമ്പേ സ്വീകരിച്ചു കാണണം, ഞങ്ങളും അവർക്കു വേണ്ടിയാണ് പ്രാർത്ഥിച്ചത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ. മറ്റുള്ളവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ദൈവാനുഭവത്തിൻറെ ഒരു വലിയ വഴിയാണെന്ന് ഞാൻ വീണ്ടും തിരിച്ചറിയുകയായിരുന്നു

ഫാ .ജോമോൻ ഇല്ലിക്കൽ സി എം ഐ

ഫേസ് ബുക്കിൽ എഴുതിയത്

85You, Mathew Kumarakom, Shaju Mathew and 82 others21 comments3 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു