ഭിന്നശേഷിക്കാരുടെ അവകാശരേഖപ്രഖ്യാപനവുമായി സഹൃദയ എബിലിറ്റി ഫെസ്റ്റ്

Share News

തങ്ങൾക്ക് അർഹതപ്പെട്ട ആനുകുല്യങ്ങളെയും അവകാശങ്ങളെയും പറ്റി ശരിയായ അറിവ് നേടി  കൂട്ടായ്മയോടെ അതിജീവനത്തിലേക്ക്  മുന്നേറാനുള്ള അവസരമായി ഭിന്നശേഷിദിനാചരണം ഉപകാരപ്പെടണമെന്ന് എറണാകുളം ജില്ലാ സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് ഓഫീസർ എസ് .എസ്. സാജു  അ ഭിപ്രായപ്പെട്ടു.  എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്നശേഷിദിനത്തോടനുബന്ധിച്ച് പൊന്നുരുന്നിയിൽ സംഘടിപ്പിച്ച എബിലിറ്റി ഫെസ്റ്റിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും സഹൃദയ സ്പർശൻ  ഫെഡറേഷന്റെ നേതൃത്വത്തിൽ സമർപ്പിക്കുന്ന അവകാശരേഖ സമ്മേളനം അംഗീകരിച്ചു. 
 സിനിമാതാരം ഹരിപ്രശാന്ത് എബിലിറ്റീഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഭിന്നശേഷിയുള്ള കലാകാരന്മാരുടെ കൂട്ടായ്മയിൽ ആരംഭിക്കുന്ന സഹൃദയ മെലഡീസ് യു ട്യൂബ് ചാനൽ  സിനിമാതാരം തെസ്നി ഖാൻ   പ്രകാശനം ചെയ്തു. അന്തർദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു ഭിന്നശേഷിദിന സന്ദേശം നൽകി. എബിലിറ്റി ഫെസ്റ്റിനോടനുബന്ധിച്ച് സഹൃദയ സംഘടിപ്പിച്ച ഓൺ ലൈൻ മത്സരങ്ങളിലെ വിജയികളുടെ പേരുവിവരം സഹൃദയ അസി.ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര പ്രഖ്യാപിച്ചു.  സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, സ്പർശൻ ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് വി.ജി.അനിൽ, ജോസഫ് തെക്കേക്കര, കെ. ഓ. മാത്യുസ്സ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: സഹൃദയ എബിലിറ്റി ഫെസ്റ്റിന്റെ ഉദ്‌ഘാടനം സിനിമാതാരം ഹരിപ്രശാന്ത് നിർവഹിക്കുന്നു.  വി.ജി.അനിൽ,  ഫാ. ജോസ് കൊളുത്തുവെള്ളിൽ,  എസ് .എസ്. സാജു,  തെസ്നി ഖാൻ,  ഫാ. ജിനോ ഭരണികുളങ്ങര എന്നിവർ സമീപം.

Share News