പ്രകൃതിഭംഗി നുകരാൻ വിനോദസഞ്ചാരികൾക്ക് പകരം കാട്ടുപോത്തുകളെത്തി

Share News

പാലക്കാട് : പാവങ്ങളുടെ ഊട്ടിയാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ അവധിക്കാലത്തും മഴ പെയ്തു തുടങ്ങുമ്പോഴുമൊക്കെ നെല്ലിയാമ്പതിയുടെ കുളിര് ആസ്വാദിക്കാന്‍ വിനോദ സഞ്ചാരികളാണ് എത്തുക പതിവ്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നും മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരെ നെല്ലിയാമ്പതി കാണാനെത്തുന്നവരുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ നെല്ലിയാമ്പതിയില്‍ സഞ്ചാരികളൊഴിഞ്ഞു.

ജനത്തിരക്കില്ലാതായതോടെ നെല്ലിയാമ്പതി പാതകളിലൂടെ കാട്ടാനകള്‍ വിലസി തുടങ്ങി. ഇപ്പോഴിതാ കാട്ടുപോത്തു കൂട്ടങ്ങളും നെല്ലിയാമ്പതിയുടെ കാഴ്ചയാവുകയാണ്. ചുരംപാതയിലും തേയിലക്കാടുകളിലേക്കും ജനവാസ മേഖലകളിലേക്കുമൊക്കെ വന്യമൃഗങ്ങള്‍ എത്തിതുടങ്ങി. ഇവിടത്തെ സാധാരണ തോട്ടംതൊഴിലാളികള്‍ ഭീതിയിലാണ്. പോത്തുണ്ടി-കൈകാട്ടി ചുരംപാതയിലാണ് കാട്ടാനകൂട്ടങ്ങള്‍ പതിവായി ഇറങ്ങുന്നത്.സിംഹവാലന്‍ കുരങ്ങുകളും ചുരം പാതയിലെ പ്രധാന കാഴ്ചയാണ്. കഴിഞ്ഞ ദിവസങ്ങള്‍ നെല്ലിയാമ്പതി വനമേഖലയില്‍ കനത്ത മഴ കൂടി പെയ്തതോടെ ചോലകളില്‍ വെള്ളമൊഴുക്കു തുടങ്ങി. ഇതിനു പിന്നാലെയാണ് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലും, തേയില തോട്ടങ്ങളിലേക്കും ഇറങ്ങിയത്. കഴിഞ്ഞ ദിവസം ചന്ദ്രാമല എസ്റ്റേറ്റ് പാടിയ്ക്ക് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പത്തിലധികം വരുന്ന കാട്ടുപോത്തുകള്‍ കൂട്ടമായി എത്തിയത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു